അവാർഡ് തിളക്കത്തിൽ ജിബിൻ ജോസ്
text_fieldsജിബിൻ ജോസ്
ദുബൈ: സംസ്ഥാന സർക്കാറിെൻറ ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പ്രവാസലോകത്തിന് അഭിമാനമായി മികച്ച ഡോക്യുമെൻററി കാമറാമാൻ പുരസ്കാരം. കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജിബിൻ ജോസാണ് പുരസ്കാരം നേടിയത്. ദുബൈ ജെ.എൽ.ടി ക്ലസ്റ്റർ സിയിൽ ടേക്ക് ലീപ് എന്ന സ്ഥാപനത്തിൽ ലീപ് മീഡിയ ഹൗസിൽ ക്രിയേറ്റിവ് ഹെഡായ ജിബിൻ കഴിഞ്ഞ വർഷം പൂർത്തിയാക്കിയ ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയ്ൻ എന്ന ഡോക്യുമെൻററിക്കാണ് പുരസ്കാരം ലഭിച്ചത്. കഥേതര വിഭാഗത്തിൽ മികച്ച ഡോക്യുമെൻററിക്കുള്ള പുരസ്കാരവും ജിബിെൻറ സംഘം കരസ്ഥമാക്കി.
മൂന്ന് സ്ത്രീകളുടെ അതിജീവന കഥകളാണ് ജിബിെൻറ കാമറക്കണ്ണിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. മേളകളിൽ മാത്രം പ്രദർശിപ്പിച്ച 22 മിനിറ്റ് ഡോക്യുമെൻററി ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ പുറത്തിറക്കാനുള്ള ശ്രമത്തിലാണിവർ. രജീഷ് ജെയിംസാണ് സംവിധായകൻ. മൂന്ന് സീസണിലായാണ് ഡോക്യുമെൻററി ചിത്രീകരിച്ചത്. ഫോർട്ടുകൊച്ചിയിലും കോട്ടയത്തുമായിരുന്നു പ്രധാനലൊക്കേഷൻ. ലാൽ ജോസിെൻറ അസിസ്റ്റൻറായി ജോലി ചെയ്തിരുന്ന ജിബിെൻറ മൂന്നാമത്തെ ഡോക്യുമെൻററിയാണിത്. യു.എ.ഇ കേന്ദ്രീകരിച്ച് ഡോക്യുമെൻററി പിടിക്കണം എന്നാണ് അദ്ദേഹത്തിെൻറ ആഗ്രഹം. ജിബിെൻറ താൽപര്യം കണ്ട സ്ഥാപനം ലീപ് മീഡിയ ഹൗസ് എന്ന പേരിൽ പുതിയ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ചക്കിട്ടപാറ കുറൂർ ജോസിെൻറയും ഗ്രേസിയുടെയും മകനാണ്. ന്യൂയോർക്ക് ഫിലിംഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട ഫെസ്റ്റുകളിൽ ഇൗ ഡോക്യുമെൻററി പുരസ്കാരം നേടിയിരുന്നു. പ്രിയ നായർ, കെ.സി. എബ്രഹാം എന്നിവരാണ് നിർമിച്ചത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.