തടികുറച്ച് താരമായി ജിൽഷീന
text_fieldsറാസല്‍ഖൈമ: സമഗ്ര ആരോഗ്യ ബോധവത്കരണ ലക്ഷ്യത്തോടെ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ശരീരഭാരം കുറക്കല്‍ ചലഞ്ചില്‍ താരമായി മലയാളി കുടുംബിനിയും. മലപ്പുറം തിരൂര്‍ സ്വദേശിനി ജില്ഷീനയാണ് പേഴ്സന്റേജ് ഓഫ് വെയ്റ്റ് ലോസ് കാറ്റഗറിയില്‍ രണ്ടാമതെത്തി വിജയ പട്ടികയിലെ ഏക മലയാളി സാന്നിധ്യമായത്. റാക് എമിറേറ്റ്സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മനാഫിന്റെ ഭാര്യയാണ് ജില്ഷീന. ദുആ മകളാണ്. റാക് ഹോസ്പിറ്റലിന്റെ നിര്‍ദേശങ്ങള്‍ പിന്തുടര്ന്ന് ജില്ഷീന പത്ത് ആഴ്ച കൊണ്ട് 24 കിലോ ഭാരമാണ് കുറച്ചത്.
10,994 പേര് ചലഞ്ചില്‍ പങ്കാളികളായതായി റാക് ഹോസ്പിറ്റല്‍ എക്സി. ഡയറക്ടര്‍ ഡോ. റാസാ സിദ്ദീഖി പറഞ്ഞു. ഫിസിക്കല്‍ കാറ്റഗറിയില്‍ 18,000 ദിര്‍ഹം മൂല്യമുള്ള ഉപഹാരത്തിന് 36 കിലോ ഭാരം കുറച്ച ഗസ്വാന്‍ അബ്ദുല്ല ദക്കയും (പുരുഷ വിഭാഗം) 31.9 കിലോ ഗ്രാം കുറച്ച ഹദീല്‍ മുഹമ്മദ് അഹ്മദ് ഹസനും അര്‍ഹരായി.
ഫിര്‍ദൗസ്, ആല എന്നിവര്‍ വെര്‍ച്ച്വല്‍ കാറ്റഗറിയിലും ആസിഫ് റഹ്മത്തുല്ലാഹ്, ജില്ഷീന എന്നിവര്‍ പേഴ്സന്റേജ് കാറ്റഗറിയിലും ജേതാക്കളായി. നൗര്‍ അല്ലാഹ് യൂസുഫ്, മുഹമ്മദ് അന്തഷ്, താനി മുഹമ്മദ്, മഹ്മൂദ് ഇബ്രാഹിം, ജോഷ്വ ഡേവിഡ്, നോഹ മെറ്റ്വല്ലി, ഗാറി അലന്, സലീം സക്കി, ഹിഷാം, സല്മാന് മുസ്തഫ എന്നിവര്‍ 10 മുതല്‍ 25 കിലോഗ്രാം ശരീരഭാരം കുറച്ച് സമ്മാനങ്ങള്‍ക്കര്‍ഹരായി. റാക് ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടന്ന ഉപഹാര വിതരണ ചടങ്ങില്‍ റാക് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആൻഡ് പ്രിവന്‍ഷന്‍ ഓഫിസ് ഡയറക്ടര്‍ പ്രതിനിധി ഖാലിദ് അബ്ദുല്ല അല്‍ ഷഹി, റാക് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. ജീന്‍ മാര്‍ക്ക് ഗ്വാര് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.