എക്സ്പോയുടെ പേരിൽ ജോലി തട്ടിപ്പ്
text_fieldsദുബൈ: എക്സ്പോ 2020യുടെ പേരിൽ ജോലിതട്ടിപ്പ്. എക്സ്പോ സൈറ്റിൽ ജോലിനൽകാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഇതോടെ, ചതിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി എക്സ്പോ അധികൃതർ രംഗത്തെത്തി.
ജോലിയില്ലാത്തവർ ഉണ്ടെങ്കിൽ എക്സ്പോ വർക്കർ വെൽഫെയർ ടീമുമായി ബന്ധപ്പെടണമെന്നും 0504058211 എന്ന നമ്പറിലേക്ക് വാട്സ്ആപ് മെസേജ് അയക്കണമെന്നും ചൂണ്ടിക്കാട്ടുന്ന മെസേജിെൻറ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ, ഇത് വ്യാജമാണെന്നും ചതിയിൽപെട്ടവർ ദുബൈ പൊലീസിനെ വിവരം അറിയിക്കണമെന്നും സംഘാടകർ വ്യക്തമാക്കി. തൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന നൽകിയാണ് എക്സ്പോയുടെ പ്രവർത്തനം. അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ, ഐക്യരാഷ്ട്രസഭ എന്നിവയുടെ ക്ഷേമനയങ്ങളുമായി ബന്ധപ്പെട്ടാണ് എക്സ്പോയുടെ പ്രവർത്തനം.
തൊഴിലാളികൾക്ക് അവകാശപ്പെട്ട സൗജന്യങ്ങൾ തൊഴിലുടമ നൽകണമെന്നാണ് തങ്ങളുടെ നയം. വിസ, വിമാന ടിക്കറ്റ്, ഫീസ് എന്നിവ തൊഴിലുടമയാണ് വഹിക്കേണ്ടത്. അതിനാൽ, എക്സ്പോയിലെ ജോലിയുടെ പേരിൽ പണം നൽകരുതെന്നും അധികൃതർ വ്യക്തമാക്കി.
തട്ടിപ്പ് ഇങ്ങനെ
0504058211 എന്ന നമ്പറിൽ വാട്സ്ആപ് മെസേജ് അയക്കാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പിെൻറ തുടക്കം. ബിസിനസ് അക്കൗണ്ടാണിത്.
എക്സ്പോ 2020യുടെ പഴയ ലോഗോയാണ് ഇതിെൻറ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഈ നമ്പറിൽ മെസേജ് അയക്കുന്നതോടെ ഓട്ടോമാറ്റിക് മറുപടി ലഭിക്കും. 'ഞങ്ങളുമായി ബന്ധപ്പെട്ടതിന് നന്ദി. തൊഴിലാളികളെ എക്സ്പോ നേരിട്ട് റിക്രൂട്ട് ചെയ്യുന്നില്ല. യു.എ.ഇയിൽ തൊഴിലില്ലാതെ കുടുങ്ങിക്കിടക്കുന്നവർക്ക് വിവിധ സ്ഥാപനങ്ങളിൽ ക്ലീനർ, സെക്യൂരിറ്റി ഒഴിവുകളിൽ ജോലി നൽകാൻ തയാറാണ്. ഇത്തരത്തിൽ ആരെയെങ്കിലും അറിയാമെങ്കിലോ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിലോ താഴെ കാണുന്ന ലിങ്കിലെ സർവേ പൂർത്തിയാക്കുക'... ഇതാണ് ലഭിക്കുന്ന മറുപടി.
ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എക്സ്പോ വർക്കർ വെൽഫെയർ സർവേ എന്ന വെബ് പേജിലേക്കാണ് പാകുന്നത്. എക്സ്പോ 2020യുടെ ലോഗോയാണ് ഈ പേജിന് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങൾ യു.എ.ഇയിലുള്ള െതാഴിൽരഹിതനാണെങ്കിൽ താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നാണ് സൈറ്റിൽ കാണിക്കുന്നത്.
നിങ്ങൾക്ക് ഉചിതമായ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ ഞങ്ങൾ സഹായിക്കാം എന്നും പറയുന്നു. പേര്, ജനന തീയതി, രാജ്യം, യു.എ.ഇയിൽ എത്തിയ ദിവസം, വിസ വിവരങ്ങൾ, താമസവിവരം, ആഗ്രഹിക്കുന്ന ജോലി, ഭാഷ, ഇ–മെയിൽ വിലാസം, കോൺടാക്ട് നമ്പർ എന്നിവയാണ് ഇവിെട നൽകേണ്ടത്. ക്ലീനർ, സെക്യൂരിറ്റി, ടെക്നീഷ്യൻ എന്നീ പോസ്റ്റുകളാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരയുമായി നേരിട്ട് ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.