തൊഴിൽ തട്ടിപ്പ്: എംബസിയുടെ സഹായം തേടിയ അഞ്ച് മലയാളികൾ ഇന്ന് നാട്ടിലേക്ക് മടങ്ങും
text_fieldsഅൽെഎൻ: അൽെഎനിൽ ഹോട്ടൽ ജോലിക്കെത്തി തട്ടിപ്പിന് ഇരയായി ഇന്ത്യൻ എംബസിയുടെ സഹാ യം തേടിയ അഞ്ച് മലയാളികൾ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായ എസ്. നിഷാദ് (29), മുബാറക് (22), പിതാവ് സൈനുദ്ദീൻ (46), ഹസീം സുലൈമാൻ (25), സദ്ദാം ഹുസൈൻ (28) എന്നിവരാണ് മടങ്ങുന്നത്. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ നാട്ടിലെ വിസ ഏജൻറാണ് ഇവരുടെ വിമാന ടിക്കറ്റിെൻറ ചെലവ് വഹിക്കുന്നത്. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ വിസക്ക് പണം നൽകിയാണ് ഇവർ വിസ തരപ്പെടുത്തിയിരുന്നത്. ഇൗ പണം തിരിച്ചുനൽകാമെന്നും ഏജൻറ് ഉറപ്പ് നൽകിയിട്ടുണ്ട്.അൽെഎൻ നഗരത്തിൽ മലയാളി നടത്തിയിരുന്ന ഹോട്ടൽ അടച്ചുപൂട്ടിയതിനെ തുടർന്ന് ഇൗജിപ്തുകാരൻ ഏറ്റെടുത്തിരുന്നു. ഇൗ ഹോട്ടലിലേക്കാണ് തിരൂർ സ്വദേശിയായ ഏജൻറ് മുഖേന അഞ്ചുപേർക്കും വിസ നൽകിയത്. എന്നാൽ, തൊഴിലാളികൾ എത്തിയപ്പോൾ താൻ ഹോട്ടൽ തുറക്കുന്നില്ലെന്നും അതിനാൽ ജോലി നൽകാനാവില്ലെന്നുമാണ് ഇൗജിപ്തുകാരൻ പറഞ്ഞത്.
റമദാൻ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് അഞ്ചുപേരും അൽെഎനിൽ വന്നത്. ഇവർക്ക് താൽക്കാലിക താമസ സൗകര്യവും ഒരാഴ്ചത്തെ ഭക്ഷണവും ഇൗജിപ്തുകാരൻ നൽകിയിരുന്നു. റമദാൻ തുടങ്ങിയതിന് ശേഷം ഇവർക്ക് ഇൗജിപ്തുകാരനിൽനിന്ന് ഭക്ഷണമൊന്നും ലഭിച്ചില്ല. തുടർന്ന് പള്ളികളിൽ പോയായിരുന്നു ഇവർ വിശപ്പടക്കിയിരുന്നത്. ബിൽ തുക അടക്കാത്തതിനാൽ താമസ സ്ഥലത്തെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഇതോടെ ഏറെ പ്രയാസത്തിലായതോടെ ഇവർ അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) മുഖേന സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു. സാമൂഹിക പ്രവർത്തകരായ ബക്കർ, റസൽ മുഹമ്മദ് സാലി, ജിതേഷ് പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലാണ് തുടർന്ന് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
തൊഴിലാളികളുടെ പ്രശ്നം സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയുടെ വെൽഫെയർ സെക്ഷനെ ബോധ്യപ്പെടുത്തി. സെക്ഷൻ അധികൃതർ നോർക വഴി കേരളത്തിലെ പൊലീസ് െഎ.ജിയുമായി സംസാരിച്ചു. പൊലീസ് െഎ.ജി തിരൂരിലെ ഏജൻറുമായി ബന്ധപ്പെടുകയും യുവാക്കൾ നൽകിയ പണം തിരിച്ചുനൽകുമെന്ന ഉറപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പിന് ഇരയായവരിൽ രണ്ടുപേർ ഇ.സി.ആർ പാസ്പോർട്ടുള്ളവരാണ്. ഇവർക്ക് ഇ^മൈഗ്രേറ്റ് പോർട്ടൽ മുഖേനയല്ലാതെ തൊഴിൽവിസ ലഭ്യമാകില്ല. ഇൗ പ്രതിസന്ധി മറികടക്കാൻ സന്ദർശക വിസയിലാണ് ഏജൻറ് ഇവരെ യു.എ.ഇയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.