തൊഴിൽനഷ്ട ഇൻഷുറൻസ് ഇത്തിസലാത്ത് വഴിയും ചേരാം
text_fieldsദുബൈ: തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ഇത്തിസലാത്ത് ബൈ ഇആന്റിലൂടെയും അംഗമാകാൻ അവസരം. രാജ്യത്തെ പ്രമുഖ ടെലിഫോൺ സേവന ദാതാക്കളാണ് ഇത്തിസലാത്ത് ഇആന്റ്. യു.എ.ഇയിൽ തൊഴിൽനഷ്ട ഇൻഷുറൻസ് ചേരാനുള്ള സമയപരിധി ഒക്ടോബർ ഒന്നാണ്.
സ്വകാര്യ മേഖലയിലും ഫ്രീ സോണിലും ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാർ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സില്‍ ചേരണമെന്നുള്ളതാണ് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. പദ്ധതിയിൽ ആദ്യഘട്ടം ഫ്രീസോണ്‍ ജീവനക്കാരെ ഒഴിവാക്കിയിരുന്നെങ്കിലും പിന്നീട് അവർക്കും ബാധകമാക്കുകയായിരുന്നു. 2023 ജനുവരി ഒന്നുമുതലാണ് നിർദേശം പ്രാബല്യത്തിലായത്.
ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നതാണ് ഇന്‍ഷുറന്‍സ്. സമയപരിധിയില്‍ പദ്ധതിയില്‍ ചേരാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. 90 ദിവസത്തിനുള്ളിൽ പ്രീമിയം അടക്കാതിരുന്നാല്‍ 200 ദിർഹം അധികപിഴ ഈടാക്കും. പ്രീമിയം അടക്കാതിരുന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും നഷ്ടമാകും. ഇൻഷുറൻസ് തുക ലഭിക്കുന്നതിനു തടസ്സം നിൽക്കുന്ന തൊഴിൽദാതാവിന് 20,000 ദിർഹം പിഴ ലഭിക്കും. പ്രീമിയം https://www.diniloe.ae/nsure/login എന്ന വെബ്സൈറ്റിലൂടെ ലോഗ്ഇന്‍ ചെയ്ത് പ്രീമിയം അടക്കാം. മണി എക്സ്ചേഞ്ച് സെന്റർ, എ.ടി.എം മെഷീന് എന്നിവയിലും പണം അടക്കാനുള്ള സൗകര്യമുണ്ട്. ഇത് കൂടാതെയാണ് ഇത്തിസലാത്തിലൂടെയും പണമടക്കാനുള്ള സൗകര്യം നല്‍കിയത്.
എമിറേറ്റ്സ് എയർലൈന്‍സ് ജീവനക്കാരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.