തൊഴിൽസുരക്ഷ; ഐ.എൽ.ഒയുമായി കരാർ
text_fieldsദുബൈ: അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷനുമായി (ഐ.എൽ.ഒ) യു.എ.ഇ സഹകരണ കരാറിൽ ഒപ്പുവെച്ചു. രാജ്യത്തെ തൊഴിൽസുരക്ഷ നിലവാരം ഉയർത്തി ജോലിസ്ഥലത്തെ പരിശോധനകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാർ. ജനീവയിൽ നടന്ന ഐ.എൽ.ഒയുടെ സമ്മേളനത്തിൽ യു.എ.ഇയുടെ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം സഹകരണ കരാറിൽ ഒപ്പുവെച്ചു.
യു.എ.ഇ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രി അബ്ദുറഹ്മാൻ അൽ അവർ, ഐ.എൽ.ഒ ഡയറക്ടർ ജനറൽ ഗിൽബർട്ട് എഫ്. ഹൂൺബോ എന്നിവർ സന്നിഹിതരായിരുന്നു. അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷനുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയും തൊഴിലാളികളുടെ അവകാശങ്ങളും നേട്ടങ്ങളും സംരക്ഷിക്കുകയെന്ന പൊതുലക്ഷ്യവുമായി സഹകരിക്കുന്നതിനുള്ള പുതിയ പാത വികസിപ്പിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് ആക്ടിങ് അസി. അണ്ടർ സെക്രട്ടറി ശ്യാമ അൽ അവദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.