ഇല്ലാത്ത േജാലി വാഗ്ദാനം വിശ്വസിച്ചെത്തിയ യുവാക്കൾ വലഞ്ഞു; മരിക്കാത്ത മനുഷ്യത്വം തുണച്ചു
text_fieldsദുബൈ: നാടോടിക്കാറ്റിലെ മാമുക്കോയയെപ്പോലെ ദുബൈയിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് പണം വാങ്ങിയ ഏജൻറിനെ വിശ്വസിച്ച് കാസർക്കോടു നിന്ന് വിസിറ്റ് വിസയിലെത്തിയ ഒമ്പതംഗ സംഘം തീ തിന്നു. ഒടുവിൽ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത പ്രവാസ നൻമയിൽ അഞ്ചു പേർക്ക് ജോലി ശരിയായി. ബാക്കി നാലു പേർക്കായി തൊഴിലന്വേഷണം തുടരുന്നു.
കാസർക്കോട് കുറ്റിക്കോലുകാരായ ചെറുപ്പക്കാരാണ് ദുബൈയിൽ നല്ല പിടിപാടാണെന്നും ഉഗ്രൻ ശമ്പളത്തിൽ ജോലി ഉറപ്പാണെന്നും ഡയലോഗടിച്ച ഒരാളുടെ വാക്കിൽ വിശ്വസിച്ച് കുടുങ്ങിപ്പോയത്. രതീഷ്, അഖിലേഷ്, നിഷാന്ത്, രഞ്ജിത്ത്, ഗിരീഷ്, പവിത്രൻ, രവീന്ദ്രൻ, രാേജഷ് എന്നിവർ 35000 രൂപ വീതം നൽകുകയും ചെയ്തു.
യാത്ര പുറപ്പെടും മുൻപ് ഒന്നു വിളിക്കു...
ദുബൈക്ക് കൊണ്ടുപോകാമെന്ന് ആരെങ്കിലും പറയുന്നതു കേട്ട് പണവും കൊടുത്ത് ഇറങ്ങിപ്പുറപ്പെടുന്ന രീതി ഇന്നത്തെ സംഭവത്തോടെ അവസാനിക്കണം. ഇക്കഴിഞ്ഞ രണ്ടു മാസങ്ങളിൽ തന്നെ നിരവധി മലയാളി യുവാക്കളാണ് ഇത്തരത്തിൽ വ്യാജവർത്തമാനം കേട്ട് എത്തി കുടുങ്ങിപ്പോയത്. തക്ക സമയത്ത് സാമൂഹിക പ്രവർത്തകരോ ഇന്ത്യൻ അസോസിയേഷനുകളോ ഇടപെടുന്നതു കൊണ്ട് ചുരുക്കം ചിലർക്ക് ജോലി തരപ്പെട്ടു, മറ്റു ചിലർക്ക് നാട്ടിലേക്ക് തിരിച്ചു പോകാനും കഴിഞ്ഞു.
ജോലി റെഡിയാക്കി തരാമെന്ന് പറയുന്നവരോട് എവിടെയാണ് ജോലിയെന്നും ആ സ്ഥാപനത്തിെൻറ വിശദ വിവരങ്ങളും ചോദിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വർക്കേഴ്സ് റിസോഴ്സ് സെൻററിന് (െഎ.ഡബ്ലിയു.ആർ.സി) ഇൗ വിവരങ്ങൾ കൈമാറിയാൽ സ്ഥാപനം ഉള്ളതാണോ എന്നും ജോലി വാഗ്ദാനം ശരി തന്നെയോ എന്നും കൃത്യമായി അറിയാനാവും.
ഇതിനകം ആയിരക്കണക്കിന് ആളുകളാണ് െഎ.ഡബ്ലിയു.ആർ.സി യുടെ സഹായം മൂലം ചതിയിൽ നിന്ന് രക്ഷപ്പെട്ടത്. 80046342 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ തൊഴിൽ സംബന്ധമായി നേരിടുന്ന മറ്റുപ്രശ്നങ്ങളിലും പരിഹാരം ലഭിക്കും. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട് മൂന്നു മുതൽ ആറു വരെ ദുബൈ ജുമൈറ ലേക് ടവറിലെ ഒഫീസിൽ സൗജന്യ നിയമ ഉപദേശവും നൽകുന്നുണ്ട്.
ദുബൈ കെ.എം.സി.സി മൈ ജോബ് സെൽ
തൊഴിൽ രഹിതരായ ആളുകൾക്കും കൂടുതൽ മെച്ചപ്പെട്ട ജോലിയിലേക്ക് മാറണമെന്നാഗ്രഹിക്കുന്നവർക്കും വേണ്ടി ദുബൈ കെ.എം.സി.സി ആവിഷ്കരിച്ച സാമൂഹിക സേവന സംരംഭമാണ് മൈ ജോബ് സെൽ. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ സ്ഥാപനങ്ങളിലായി നൂറു കണക്കിനാളുകൾക്കാണ് ജോബ് സെൽ മുഖേന തൊഴിൽ ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും രാത്രി ഏഴു മണി മുതൽ ഒമ്പതു വരെ ദുബൈ അൽ ബറാഹയിലുള്ള കെ.എം.സി.സി ആസ്ഥാനത്ത് എത്തി ജോബ് സെല്ലിൽ രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർഥികളെ തേടി സ്ഥാപന അധികൃതർ നേരിട്ട് എത്തുന്നുമുണ്ടിവിടെ. വിവരങ്ങൾക്ക് 04272773
നാട്ടിൽ ചെയ്തു വന്ന ജോലി ഒഴിവാക്കിയും ഒാടിച്ചിരുന്ന ഒാേട്ടാറിക്ഷ വിറ്റുമെല്ലാമാണ് ചെറുപ്പക്കാർ ദുബൈ യാത്രക്ക് ഒരുക്കങ്ങൾ തുടങ്ങിയത്. ഫെബ്രുവരി മാസം പണം നൽകിയെങ്കിലും പിന്നീട് ഒാരോരോ കാരണങ്ങൾ പറഞ്ഞ് യാത്ര നീട്ടി. ഒടുവിൽ സെപ്റ്റംബർ ആദ്യവാരം വിസിറ്റ് വിസയിൽ വിമാനം കയറി. വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ കറാമയിൽ വന്നിറങ്ങിയപ്പോഴാണ് ഏജൻറ് ആദ്യമായി ദുബൈ കാണുന്നതു തന്നെ. ഒരുദിവസം പൊരിവെയിലിൽ അങ്ങുമിങ്ങൂം കറക്കിയ ശേഷം ആരോ പറഞ്ഞതു കേട്ട് സോനാപൂരിലേക്ക് പോയി.
ജോലി ഉറപ്പാണെന്നു പറഞ്ഞു കൊണ്ടു വന്ന ചെറുപ്പക്കാരെയും കൂട്ടി സോനപൂർ ബസ്സ്റ്റാൻറിനടുത്തുള്ള അൽമദീന സൂപ്പർ മാർക്കറ്റിൽ എത്തി തനിക്കും ഇവർക്കും ജോലി വല്ലതും ഉണ്ടോ എന്നു തിരക്കുേമ്പാഴാണ് കക്ഷിക്ക് ഇതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്ന് കൂടെ വന്ന ചെറുപ്പക്കാർക്ക് ബോധ്യമായത്. ജോലി ഒഴിവുകളൊന്നുമില്ലെങ്കിലും യുവാക്കളുടെ ദയനീയാവസ്ഥ ബോധ്യപ്പെട്ട അൽ മദീനയിലെ അൻവറും നാസറും ഒരു ദിവസത്തേക്കുള്ള താമസവും ഭക്ഷണവും ഒരുക്കിക്കൊടുത്തു. സംഗതി കൈവിട്ടുവെന്നു ബോധ്യമായതോടെ സംഘത്തിൽപ്പെട്ട പവിത്രൻ വിവരം ഷാർജയിലും നാട്ടിലുമുള്ള സുഹൃത്തുക്കളെ അറിയിച്ചു. ഇതറിഞ്ഞ് ഇവരെ കാണാനെത്തിയ സാമൂഹിക പ്രവർത്തകനും ബ്ലൂ റിബ്ബൺ കമ്പനി സൂപ്പർവൈസറുമായ ഹരി നോർത്ത് കോട്ടച്ചേരി യുവാക്കൾ അകപ്പെട്ട കഷ്ടത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതാണ് വഴിത്തിരിവായത്. ദുബൈയിലുള്ള ഷാനു കോഴിക്കോടൻ, കുവൈത്തിലുള്ള എഴുത്തുകാരൻ നജീബ് മൂടാടി എന്നിവരിൽ നിന്ന് വിവരമറിഞ്ഞ സാമൂഹിക പ്രവർത്തകൻ സമീർ മഹ്മൂദ് മാനസ് കെ.എം.സി.സി ജോബ് സെൽ കൺവീനർ സിയാദ് അഹ്മദിനെ വിഷയം ധരിപ്പിച്ചു. തൊഴിൽ ആവശ്യമുള്ളവരെയും തൊഴിലാളികളെ ആവശ്യമുള്ളവരെയും കൂട്ടിയിണക്കുന്ന ജോബ് സെൽ ഇടപെട്ട് അഞ്ച് പേർക്ക് അജ്മാൻ നെസ്റ്റോയിൽ ജോലി ശരിയാക്കി നൽകി.
അവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ജോലി കിട്ടിയ വിവരം വീട്ടിൽ വിളിച്ചു പറയുന്നതിനു മുൻപ് ഇതേ ഏജൻറിെൻറ വാക്കു വിശ്വസിച്ച് പണം നൽകി ദുബൈക്ക് കയറി വരാൻ ഒരുങ്ങി നിൽക്കുന്ന സുഹൃത്തുക്കളോട് ചതിയിൽ കുടുങ്ങരുതേ എന്ന് മുന്നറിയിപ്പു നൽകുകയാണ് ഇവർ ആദ്യം ചെയ്തത്. മറ്റുള്ളവർക്ക് താൽകാലികമായി താമസ സൗകര്യം ശരിയായിട്ടുണ്ട്. ഇനി ജോലി കൂടി വേണം.അസാമാന്യമായ ഭാഗ്യവും ഇനിയും നൻമ വറ്റിവരണ്ടിട്ടില്ലാത്ത മനുഷ്യരുടെ സ്നേഹവും കൊണ്ടു മാത്രമാണ് ഇൗ ചെറുപ്പക്കാരുടെ ദുബൈ യാത്ര ഇൗ വിധത്തിലെങ്കിലും കലാശിച്ചത്. അല്ലായിരുന്നുവെങ്കിൽ ഇൗ റിപ്പോർട്ടിെൻറ ചിത്രവും തുടക്കവും ഒടുക്കവും ഇങ്ങിനെ ആകുമായിരുന്നില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.