ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയിൽ എത്തിച്ച് വഞ്ചിച്ചതായി പരാതി
text_fieldsഅൽെഎൻ: കാറ്ററിങ് കമ്പനിയിൽ ജോലി വാഗ്ദാനം െചയ്ത് തിരുവനന്തപുരത്തെ ട്രാവൽ ഏജൻസി കയറ്റിവിട്ട യുവാക്കൾ വഞ്ചിക്കപ്പെട്ടതായി പരാതി. തിരുവനന്തപുരം വെമ്പായത്തെ ട്രാവൽ ഏജൻസിയാണ് യു.എ.ഇയിലെ മികച്ച സ്ഥാപനത്തിൽ ജോലിക്കെന്ന് പറഞ്ഞ് അര ലക്ഷം രൂപ വീതം വാങ്ങി യുവാക്കളെ യു.എ.ഇയിലെത്തിച്ചത്. പത്ത് ദിവസം മുൻപ് വിമാനമിറങ്ങി കഴിഞ്ഞപ്പോൾ വെഞ്ഞാറൻമൂടുകാരായ സുമേഷ്, സിജോ, അജി, സാബു, സുനിൽ എന്നിവരോട് കാറ്ററിങ് കമ്പനിക്കു പകരം അൽെഎനിെല ഒരു കഫറ്റീരിയയിൽ ജോലിക്ക് കയറാനാണ് ഏജൻസി നിർദേശിച്ചത്. എട്ടുപേർ ഒന്നിച്ച് തിങ്ങി ഞെരുങ്ങി കഴിയുന്ന മുറിയിലാണ് ഇവർക്കു കൂടി താമസം ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരു വർഷത്തോളമായി വിസയില്ലാതെ ജോലി ചെയ്യുകയാണ് തങ്ങളെന്നാണ് അവിടെ കണ്ട പല തൊഴിലാളികളും പറഞ്ഞത്. നാട്ടിൽ ഒാേട്ടാ ഒാടിച്ച് ജീവിച്ചു വന്ന ഇവർ കുടുംബത്തിെൻറ നല്ലഭാവി സ്വപ്നം കണ്ടാണ് പ്രവാസത്തിന് മുതിർന്നത്. ഒാേട്ടാ വിറ്റും പലിശക്ക് കടമെടുത്തും മറ്റുമാണ് ഏജൻറിന് പണം നൽകിയതെന്നും ഇവർ പറയുന്നു. ചതിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെ അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിലെത്തി സഹായം തേടുകയായിരുന്നു. സന്ദർശക വിസയിലാണ് നിലവിൽ രാജ്യത്ത് തുടരുന്നത്. ഉപജീവനമാർഗമായിരുന്ന ഒാേട്ടാ നഷ്ടപ്പെടുകയും കടബാധ്യതയാവുകയും ചെയ്തതോടെ നാട്ടിലേക്ക് മടങ്ങിപ്പോയാലുള്ള അവസ്ഥ ഇവരെ അസ്വസ്ഥപ്പെടുത്തുന്നു. സഹായമനസ്കരായ തൊഴിലുടമകൾ ആരെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ് ഇൗ യുവാക്കളിപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.