വ്യോമയാന മേഖലയിൽ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ വരുന്നു
text_fieldsദുബൈ: മിഡ്ൽ ഇൗസ്റ്റിലെ വ്യോമയാന മേഖലയിൽ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ വരുന്നു. യു.എ.ഇ എയർലൈനുകളായ എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയവയാണ് വമ്പൻ റിക്രൂട്ട്മെൻറിന് ഒരുങ്ങുന്നത്. അടുത്ത 20 വർഷത്തെ പദ്ധതികൾ ലക്ഷ്യമിട്ടാണ് കൂടുതൽ ജീവനക്കാരെ എടുക്കുന്നത്. ഇതിെൻറ റിക്രൂട്ട്മെൻറ് നടപടികൾ വൈകാതെ ആരംഭിക്കുമെന്നാണ് കരുതുന്നത്. 1.96 ലക്ഷം പുതിയ ജീവനക്കാരെയാണ് മിഡ്ൽ ഇൗസ്റ്റിലെ വ്യോമയാന മേഖല ലക്ഷ്യമിടുന്നത്.
54,000 പൈലറ്റ്, 51,000 സാേങ്കതിക വിദഗ്ദർ, 91,000 ക്യാബിൻ ക്രൂ എന്നിവർ ഉൾപെടുന്നു. ബോയിങ്ങാണ് ഇക്കാര്യം അറിയിച്ചത്. 2040ഒാടെ 3000 പുതിയ വിമാനങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിന് 2.75 ട്രില്ല്യൺ ദിർഹമിെൻറ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. എമിറേറ്റ്സും ഇത്തിഹാദും 4500 ക്യാബിൻ ക്രുവിനെ എടുക്കുന്നതായി അടുത്തിടെ പ്രഖ്യാപിചിരുന്നു. 3000 ക്യാബിൻ ക്രൂ, 500 എയർപോർട്ട് സർവീസ് ജീവനക്കാർ എന്നിവരെയാണ് എമിറേറ്റ്സ് ലക്ഷ്യമിടുന്നത്.
ഇത്തിഹാദ് 1000 ക്യാബിൻ ക്രൂവിനെ എടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിെൻറ മുഴുവൻ സംഗമ സ്ഥാനം എന്ന നിലിയിൽ ഏവിയേഷൻ മേഖലയിൽ മിഡ്ൽ ഇൗസ്റ്റിെൻറ പ്രാധാന്യം വർധിച്ചുവരികയാണെന്നും കൂടുതൽ തൊഴിലവസരങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും ബോയിങ് മാനേജിങ് ഡയറക്ടർ റൻഡി ഹെയ്സി പറഞ്ഞു. അടുത്ത 20 വർഷത്തിനിടെ മിഡ്ൽ ഇൗസ്റ്റിലെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിക്കുമെന്നാണ് ബോയിങിെൻറ വിലയിരുത്തൽ.
നിലവിലുള്ള വിമാനങ്ങളുടെ മൂന്നിലൊന്നിനും പകരം പുതിയ വിമാനങ്ങൾ വേണ്ടി വരും. കഴിഞ്ഞ ദിവസം വ്യോമയാന മേഖലയിലേക്ക് ദുബൈയിൽ റിക്രൂട്ട്മെൻറ് നടന്നിരുന്നു. എന്നാൽ, ഉദ്യോഗാർഥികൾ ഒഴുകിയെത്തിയതോടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിെൻറ പേരിൽ ഇൻറർവ്യൂ നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.