യു.എ.ഇ സൈന്യത്തിന്റെ സംയുക്ത അഭ്യാസം; ആദ്യഘട്ടം പൂർത്തിയായി
text_fieldsദുബൈ: യു.എ.ഇ സേനകളുടെ സംയുക്ത സൈനികാഭ്യാസത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ജോയന്റ് എമിറേറ്റ്സ് ഷീൾഡ് -51 എന്ന് പേരിട്ട അഭ്യാസത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. യു.എ.ഇ സേനകളുടെ പോരാട്ടവീര്യവും കരുത്തും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സംയുക്ത സൈനികാഭ്യാസം.
സൈന്യത്തിന്റെ മേജർ യൂനിറ്റുകളെല്ലാം സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. കരസേന, പ്രസിഡൻഷ്യൽ ഗാർഡ്, നാവിക സേന, വ്യോമസേന, ജോയന്റ് ഏവിയേഷൻ കമാൻഡ് എന്നിവയെല്ലാം രംഗത്തുണ്ട്. യു.എ.ഇയുടെ കര, വ്യോമ, നാവിക മേഖലകളിലായിരുന്നു സംയുക്ത സൈനികാഭ്യാസം നടന്നത്. ആദ്യഘട്ടം വിജയകരമായി പിന്നിട്ടതായി ഓപറേഷൻ കമാൻഡർ മേജർ ജനറൽ സാലിഹ് മുഹമ്മദ് മുജറൻ ആൽ അമീരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.