Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോയ്​ ആലുക്കാസിന്‍റെ...

ജോയ്​ ആലുക്കാസിന്‍റെ എ.ഐ പരസ്യവിഡിയോ സൂപ്പർ ഹിറ്റ്​

text_fields
bookmark_border
Joy Alukas
cancel

ദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്​ ആലുക്കാസ്​ ഓണാഘോഷങ്ങളോടനുബന്ധിച്ച്​ നിർമിത ബുദ്ധിയിൽ നിർമിച്ച പരസ്യ വിഡിയോ സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റായി​. ‘എ സിംഫണി ഓഫ്​ ട്രഡിഷൻ ആൻഡ്​ ജോയ്​’ എന്ന പേരിൽ ഇറക്കിയ വിഡിയോ ലോഞ്ച്​ ചെയ്ത അന്നുതന്നെ യൂട്യൂബിൽ കണ്ടത്​ രണ്ട് ലക്ഷം പേരാണ്​.

കേരളത്തിന്‍റെ പച്ചപ്പ്​ നിറഞ്ഞ നെൽവയലുകളുടെ മനോഹര കാഴ്ചകളിലൂടെ ആരംഭിക്കുന്ന വിഡിയോയിൽ പാരമ്പര്യ കലാകാരൻമാരുടെ പ്രകടനങ്ങളും ഏറെ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്​. കേരളത്തിലെത്തുന്നവർക്ക്​ ഓണാഘോഷങ്ങളുടെ ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന സുന്ദര മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ്​ ഓരോ വിഷ്വലുകളും സമന്വയിപ്പിച്ചിരിക്കുന്നത്​. നിർമിത ബുദ്ധിയിലൂടെ നിർമിച്ച വർണ പൂക്കളങ്ങളും തിരുവാതിരക്കളികളുമെല്ലാം പ്രേക്ഷകരെ പഴയകാല ഓർമകളിലേക്ക്​ കൂട്ടിക്കൊണ്ടുപോകുന്നതാണ്​.

ഭൂതകാലത്തേയും വർത്തമാനകാലത്തേയും യോജിപ്പിക്കാനും നിർമിത ബുദ്ധിയിലൂടെ സാധിച്ചിട്ടുണ്ട്​. ഓണം ആഘോഷിക്കുക മാത്രമല്ല, അത്​ പ്രദർശിപ്പിക്കുകയും ഒരു കാമ്പയ്​ൻ അവതരിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന്​ ജോയ്​ ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ്​ ആലുക്കാസ്​ പറഞ്ഞു. അതോടൊപ്പം സാ​ങ്കേതിക വിദ്യയിലൂടെ മനോഹരമായ സാംസ്​കാരിക ആഘോഷം പുനഃസൃഷ്ടിക്കുന്നതിൽ എ.ഐയുടെ സാധ്യതയും അവതരിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy AlukasU.A.E NewsOnam 2024AI advertisement
News Summary - Joy Alukas' AI advertisement video is a super hit
Next Story