ജോയ് ആലുക്കാസിൽ ‘ബിഗെസ്റ്റ് ഫാക്ടറി പ്രൈസ് സെയില്‍’
text_fieldsദുബൈ: ജോയ് ആലുക്കാസ് സിലിക്കണ്‍ സെന്‍ട്രല്‍ മാളിലെ സ്പെഷല്‍ കൗണ്ടറില്‍ ‘ബിഗെസ്റ്റ് ഫാക്ടറി സെയില്‍’ ആരംഭിച്ചു. കഴിഞ്ഞ വർഷം വൻ വിജയത്തെത്തുടർന്നാണ് ജ്വല്ലറി പ്രേമികൾക്ക് കൂടുതല്‍ മികച്ച ഡീലുകളും വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങളുമായി ഫാക്ടറി സെയിൽ വീണ്ടുമെത്തുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി രണ്ടുവരെയാണ് ഓഫർ. സ്വർണാഭരണങ്ങള്‍ക്ക് പൂജ്യം ശതമാനം നിർമാണ ചാര്‍ജുകളും പോള്‍ക്കി, പേള്‍ ജ്വല്ലറി ഉള്‍പ്പെടെ വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 70 ശതമാനം വരെ കിഴിവും ലഭിക്കും.
ശ്രദ്ധേയമായ നിരക്കുകളില്‍ ജ്വല്ലറി പ്രേമികള്‍ക്ക് അതിമനോഹരമായ ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള അനുയോജ്യ അവസരമാണിത്. ഏറ്റവും വലിയ ഫാക്ടറി വില്പനയുടെ രണ്ടാം എഡിഷന് ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ജോയ് ആലുക്കാസ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.