ജോയ് ആലുക്കാസ് എക്സ്ചേഞ്ച് രണ്ട് ശാഖകൾകൂടി തുറന്നു
text_fieldsദുബൈ: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ധനവിനിമയ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ദുബൈയിൽ രണ്ടു ബ്രാഞ്ചുകൾ കൂടി തുറന്നു. ബർദുബൈയിലെ അൽ ഫഹീദി സ്ട്രീറ്റിലും അൽനഹ്ദ നെസ്റ്റോ ഹൈപർമാർക്കറ്റിലുമാണ് പുതിയ ശാഖകൾ തുറന്നത്. ജോയ് ആലുക്കാസ് ഗ്രൂപ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസാണ് ഇരു ശാഖകളും ഉദ്ഘാടനം ചെയ്തത്.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എം.ഡി ആൻറണി ജോസ്, ജോയ് ആലുക്കാസ് ജ്വല്ലറി എം.ഡി ജോൺ പോൾ ആലുക്കാസ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഡയറക്ടർ മേരി ആൻറണി തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും യു.എ.ഇയിൽ സ്ഥാപനത്തെ സ്വീകരിക്കുകയും വളർത്തുകയും ചെയ്ത ഉപഭോക്താക്കൾക്ക് നന്ദിയുണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ ജോയ് ആലുക്കാസ് പറഞ്ഞു. സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജാഗ്രത പാലിക്കുന്നുണ്ടെന്നും മൊബൈൽ ആപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ആൻറണി ജോസ് വ്യക്തമാക്കി.
ധനവിനിമയ സ്ഥാപനങ്ങളിൽ ഏറെ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് നിലവിൽ യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലായി 65 ബ്രാഞ്ചുകൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.