ജോയ് ആലുക്കാസിന് വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ ആദരം
text_fieldsദുബൈ: സ്വർണവ്യവസായ രംഗത്തെ മികവുറ്റ സംഭാവനകൾ മുൻനിർത്തി ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിനെ വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
ജയ്പൂരിൽ നടന്ന വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ സി.ഐ.ബി.ജി.ഒ കോൺഗ്രസ് 2023ൽ പുരസ്കാരം ജോയ് ആലുക്കാസിനു വേണ്ടി മകനും ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടറുമായ ജോൺപോൾ ആലുക്കാസ് ഏറ്റുവാങ്ങി. ഇന്ത്യൻ വിപണിയിലും ആഗോളരംഗത്തും സ്വർണവ്യവസായ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ ആദരം.
‘വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ ഈ പുരസ്കാരം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ജോയ് ആലുക്കാസ് ടീമിന്റെ മുഴുവൻ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതക്കും ലഭിച്ച വലിയ അംഗീകാരമാണിത്’ -ജോയ് ആലുക്കാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.