യു.ഡബ്ല്യു മാളിൽ ജോയ് ആലുക്കാസ് പുതിയ ഷോറൂം തുറന്നു
text_fieldsദുബൈ മൻഖൂലിൽ പുതുതായി തുറന്ന ഗോൾഡ് ഡെസ്റ്റിനേഷനായ യു.വി മാളിൽ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. യു.വി മാൾ ചെയർമാൻ ടി.എം. സുലൈമാൻ, മാനേജിങ്
ഡയറക്ടർ മുഹമ്മദ് ശുഹൈബ്, ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ഇന്റർനാഷനൽ ഓപറേഷൻസ് ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ സമീപം
ദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായി ജോയ് ആലുക്കാസ് ദുബൈ മൻഖൂലിൽ ആരംഭിച്ച യു.ഡബ്ല്യു മാളിൽ പുതിയ ഷോറൂം തുറന്നു. മൻഖൂൽ ഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് മികച്ച ജ്വല്ലറി ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിനായി ഏറ്റവും പുതിയ ആഭരണ കലക്ഷനുകളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. യു.വി മാൾ ചെയർമാൻ ടി.എം. സുലൈമാൻ, മാനേജിങ് ഡയറക്ടർ മുഹമ്മദ് ശുഹൈബ്, ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ഇന്റർനാഷനൽ ഓപറേഷൻസ് ഡയറക്ടർ സോണിയ ആലുക്കാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്വർണം മുതൽ വജ്രം വരെയുള്ള ജോയ് ആലുക്കാസിന്റെ അതിമനോഹര ആഭരണ ശേഖരങ്ങളെ പ്രദർശിപ്പിക്കുന്നതിനായി ആധുനിക രീതിയിലാണ് ഷോറൂം രൂപകൽപന ചെയ്തിരിക്കുന്നത്. ഏത് വിശിഷ്ട അവസരങ്ങളിലും അണിയാവുന്ന വൈവിധ്യമാർന്ന ഡിസൈനുകളും പുതിയ ഷോറൂം വാഗ്ദാനം ചെയ്യുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പരിമിതമായ കാലയളവിലേക്ക് എക്സ്ക്ലൂസീവ് പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ആറു മുതൽ ഷോറൂമിൽനിന്ന് 3,500 ദിർഹം മൂല്യമുള്ള ഡയമണ്ട്, പോൾക്കി, പേൾ ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് 200 ദിർഹമിന്റെ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭിക്കും. കൂടാതെ പൂജ്യം ശതമാനം കിഴിവോടെ പഴയ സ്വർണം മാറ്റിവാങ്ങാനുള്ള അവസരവുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.