ജോയ് ആലുക്കാസ് റാഫിള്‍ നറുക്കെടുപ്പ്; സ്വര്‍ണസമ്മാനങ്ങള്‍ വിതരണം ചെയ്തു
text_fieldsദുബൈ: ജോയ് ആലുക്കാസിന്റെ 35ാം വാര്‍ഷിക പ്രമോഷന് റാഫിള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ 50 വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഷിക പ്രമോഷൻ കാമ്പയിനിന്റെ ഭാഗമായി 500 ദിര്‍ഹമിനും അതിനുമുകളിലുമുള്ള തുകക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ഉപഭോക്താക്കളെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് 35 ഗ്രാം സ്വർണനാണയം സമ്മാനം നൽകുന്നത്. ആകെ 100 പേർക്കാണ് സമ്മാനം നൽകുന്നത്.
റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ നല്‍കുന്നത് തുടരുകയാണ്. 35 ദിവസം നീണ്ടുനില്‍ക്കുന്ന പ്രമോഷൻ ഏപ്രില്‍ നാലിന് അവസാനിക്കും. ബര് ദുബൈ അല്‍ ഫാഹിദി സ്ട്രീറ്റിലെ ജോയ് ആലുക്കാസ് ഷോറൂമിലാണ് ആദ്യഘട്ട നറുക്കെടുപ്പ് നടന്നത്. ബ്രാന്‍ഡ് ജനറല്‍ മാനേജറും വകുപ്പ് മേധാവികളും വിജയികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്തു.
റാഫിള്‍ നറുക്കെടുപ്പിന് ഉപഭോക്താക്കളില്‍നിന്ന് ആവേശകരമായ പ്രതികരണം ലഭിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍പോള്‍ ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച പിന്തുണ, മികച്ച ഗുണനിലവാരം, സേവനത്തിലുള്ള ശ്രദ്ധ എന്നീ മൂന്ന് ഘടകങ്ങളാണ് 35 വര്‍ഷത്തിനുള്ളില്‍ മുന്‍നിര ജ്വല്ലറി റീട്ടെയില്‍ ബ്രാന്ഡിലൊന്നായി ജോയ് ആലുക്കാസ് വളരാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.