ദീപാവലിക്ക് മധുരമേകാൻ കാഷ് ബാക്ക് ഓഫറുമായി ജോയ് ആലുക്കാസ്
text_fieldsദുബൈ: ദീപാവലി ആഘോഷങ്ങൾക്ക് മധുരമേകാൻ കാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് ജോയ് ആലുക്കാസ്. 2500 ദിർഹമിനോ അതിന് മുകളിലോ ഡയമണ്ട്, പോൾകി, പേൾ ആഭരണങ്ങൾ വാങ്ങുന്നവർക്ക് 200 ദിർഹമിെൻറ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. നവംബർ ആറ് വരെയാണ് ഈ ഓഫർ. 2500 ദിർഹമിനോ അതിന് മുകളിലോ സ്വർണം വാങ്ങുന്നവർക്ക് 50 ദിർഹമിെൻറ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. ഈ ഒാഫർ ഇന്ന് അവസാനിക്കും. ഇതിന് പുറമെ, 10 ശതമാനം മാത്രം മുൻകൂർ തുക നൽകി സ്വർണാഭരണങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് വിലക്കയറ്റത്തിൽനിന്ന് രക്ഷനേടാനുള്ള ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ സ്കീമിലും പങ്കാളികളാകാം. നവംബർ ആറു വരെയാണ് ഈ ഓഫർ. യു.എ.ഇയിലെ എല്ലാ ഔട്ട്ലെറ്റുകളിലും വെള്ളിനാണയങ്ങൾ ലഭ്യമാണെന്നും മാനേജ്മെൻറ് അറിയിച്ചു.
ആഭരണങ്ങൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ദീപാവലി വളരെ സവിശേഷമായ മുഹൂർത്തമാണ്. സ്വർണം, വജ്രം ആഭരണങ്ങൾക്ക് കൂടുതൽ ആവശ്യക്കാർ എത്തുന്ന സമയം കൂടിയാണിത്. സ്വന്തം ഉപയോഗത്തിനു മാത്രമല്ല, പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനും ഈ സമയത്ത് നിരവധി പേർ സ്വർണം വാങ്ങാറുണ്ട്. നിക്ഷേപം എന്ന നിലയിലും സ്വർണം വാങ്ങുന്നവർ ധാരാളം ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.