ജോയ് ആലുക്കാസിെൻറ 'രത്ന' കലക്ഷന് പുരസ്കാരം
text_fieldsറീടെയിൽ ജൂവലർ വേൾഡ്- മിഡിലീസ്റ്റ് പുരസ്കാരം ജോയ് ആലുക്കാസ് ഇൻറർനാഷനൽ ഒാപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺപോൾ ആലുക്കാസ് ഏറ്റുവാങ്ങുന്നു
ദുബൈ: ജോയ് ആലുക്കാസിെൻറ അമൂല്യശേഖരമായ 'രത്ന' കലക്ഷന് ഈ വർഷത്തെ റീടെയിൽ ജൂവലർ വേൾഡ്- മിഡിലീസ്റ്റ് പുരസ്കാരം.രൂപകൽപനകൊണ്ടും മനോഹാരിതകൊണ്ടും ശ്രദ്ധേയമായ കലക്ഷന് ലഭിക്കുന്ന ആദരമാണിതെന്ന് ജോയ് ആലുക്കാസ് ഇൻറർനാഷനൽ ഒാപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. രത്ന ഒരു മികച്ച കലാസൃഷ്ടിയാണ്. അതിെൻറ മനോഹരമായ വിലയേറിയ കല്ലുകളും ഡിസൈനും ഉപഭോക്താക്കൾക്ക് സവിശേഷമായ അനുഭവം നൽകും. രത്നയുടെ ഓരോ ഭാഗങ്ങളും പരിപൂർണതയോടെയാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോയ് ആലുക്കാസിെൻറ രത്നശേഖരം പണ്ടുമുതലേ പ്രസിദ്ധമാണ്. സ്ത്രീകൾക്കായുള്ള രത്നശേഖരം രൂപകൽപന ചെയ്തിരിക്കുന്നത് വളരെയധികം കൃത്യതയോടും മിതത്വത്തോടെയുമാണ്. തെരഞ്ഞെടുക്കപ്പെട്ട ഗുണനിലവാരമുള്ള കല്ലുകളാണ് സ്വർണത്തിൽ പതിക്കുന്നത്. വിവാഹത്തിനും ആഘോഷവേളകളിലും ഉപയോഗിക്കുന്നതിനൊപ്പം സമ്മാനമായി നൽകാനും രത്നശേഖരങ്ങൾ ഉചിതമാണ്. ലോകോത്തര ശ്രേണികളിലൊന്നാണ് 'രത്ന' എന്നും ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള രൂപകൽപനയാണിതെന്നും ജോൺപോൾ ആലുക്കാസ് കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.