ജോയ് ആലുക്കാസിന് 'ഔട്ട്സ്റ്റാൻഡിങ് എന്റർപ്രൈസ് ഓഫ് ദ ഇയർ' പുരസ്കാരം
text_fieldsദുബൈ: ജോയ് ആലുക്കാസിന് ദുബൈ ജ്വല്ലറി വേള്‍ഡ് പുരസ്കാരം. 'ഔട്ട്സ്റ്റാൻഡിങ് എന്റർപ്രൈസ് ഓഫ് ദ ഇയർ' പുരസ്കാരമാണ് നേടിയത്.
ജി.ഐ.എ ഇന്ത്യ കൺസൽട്ടിങ് അഡ്വൈസർ നിരുപ ഭട്ടിൽനിന്ന് ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരങ്ങൾ ഉപഭോക്താക്കൾക്ക് സമർപ്പിക്കുന്നതായി ജോൺ പോൾ ആലുക്കാസ് പറഞ്ഞു. കൂടുതൽ മെച്ചപ്പെടാനുള്ള പ്രോത്സാഹനമാണിത്.ഈ ബഹുമതിക്ക് ജ്വല്ലറി വേൾഡിന് നന്ദി അറിയിക്കുന്നു. നമ്മുടെ പ്രയത്നങ്ങൾ വിലമതിക്കപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. മുന്നോട്ടുപോകാനും പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കാനും കൂടുതൽ ക്രിയേറ്റിവാകാനും നൂറ് ശതമാനം ഉപഭോക്താക്കളുടെ സംതൃപ്തി നേടാനും ഇത് പ്രചോദനമേകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഔട്ട്സ്റ്റാൻഡിങ് എന്റർപ്രൈസ് ഓഫ് ദ ഇയർ' പുരസ്കാരം ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.