മൂന്നര പതിറ്റാണ്ട് പിന്നിട്ട് ജോയ് ആലുക്കാസ്; ആഘോഷങ്ങൾക്ക് തുടക്കം
text_fieldsദുബൈ: ജോയ് ആലുക്കാസിന്റെ 35ാം വാർഷികാഘോഷങ്ങൾക്ക് ദുബൈയിൽ തുടക്കം. ഇതിന്റെ ഭാഗമായി ബ്രാന്‍ഡിന്റെ വളര്‍ച്ചയുടെ കഥ വിവരിക്കുന്ന ഹ്രസ്വചിത്രം ദുബൈ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. 1988ല്‍ യു.എ.ഇ.യില്‍ ആദ്യ ഷോറൂം തുറന്നുകൊണ്ട് ആരംഭിച്ച സ്ഥാപനത്തിന് നിലവിൽ 11 രാജ്യങ്ങളിലായി 150 ജ്വല്ലറി ഷോറൂമുകളും 75 മണി എക്സ്ചേഞ്ചുകളും വിവിധ ബിസിനസ് വിഭാഗങ്ങളുമുണ്ട്. 9000ത്തിലധികം ജീവനക്കാരുണ്ട്. തുടര്‍ച്ചയായി എട്ടു വര്‍ഷം സൂപ്പര്‍ ബ്രാന്‍ഡ് എന്ന അംഗീകാരം നേടി. യു.എ.ഇയിലാണ് സ്ഥാപനത്തിന്റെ ആസ്ഥാനം.
35 വര്‍ഷം മുമ്പ് യു.എ.ഇയില്‍ ആദ്യ ഷോറൂം തുറന്നത് ഇന്നും സന്തോഷത്തോടെ ഓര്‍ക്കുന്നതായി ജോയ് ആലുക്കാസ് ഗ്രൂപ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. പിതാവ് ആലുക്ക ജോസഫ് വർഗീസിന്റെ കാഴ്ചപ്പാടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകത്തിന് മികച്ചത് നല്‍കുക എന്നതായിരുന്നു തന്റെ സ്വപ്നം. സ്ഥാപനത്തിന്റെ പടിപടിയായ വളര്‍ച്ചയും മുന്നേറ്റവും ഏറെ സന്തോഷം നല്കുന്നു. യു.എ.ഇയിലെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളോട് നന്ദി അറിയിക്കുന്നതിനൊപ്പം ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടും സഹകാരികളോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും ഓഫറുകളും ഒരുക്കും. ഉപഭോക്താക്കള്‍, വിതരണക്കാര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ ഓരോ പങ്കാളിയെയും ആദരിക്കുന്നതിനായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. 35 ദിവസം നീളുന്ന പ്രത്യേക സെയില്‍സ് പ്രമോഷനാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബ്രാന്‍ഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി യു.എ.ഇയിലെ 100 ഉപഭോക്താക്കള്‍ക്ക് 3.5 കിലോ സ്വര്‍ണം സമ്മാനം (35 ഗ്രാം വീതം) ലഭിക്കുന്ന പദ്ധതി നടപ്പാക്കും. പര്‍ച്ചേസ് ചെയ്യുന്ന എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 35 ശതമാനം കിഴിവും ലഭിക്കും. ഇത് അഭിമാനനിമിഷമാണെന്ന് ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ഈ വെല്ലുവിളി നിറഞ്ഞ കാലത്ത് നിരവധി കമ്പനികളുടെ ഉയര്‍ച്ചയും തളര്‍ച്ചയും നമ്മള് കാണുന്നു. ലക്ഷ്വറി റീട്ടെയില്‍ ബിസിനസ് മേഖല വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.