ജോയ് ആലുക്കാസ് രണ്ടാമത്തെ ഷോറൂം ബഹ്റൈനില്‍ തുറന്നു
text_fieldsദുബൈ: ജോയ് ആലുക്കാസിന്റെ ബഹ്റൈനിലെ ഏറ്റവും വലിയ ഷോറൂം തുറന്നു. ഒക്ടോബര്‍ 17ന് മനാമ സെന്ററിലെ പുതിയ ഷോറൂമില്‍ നടന്ന ചടങ്ങില്‍ ബഹ്റൈന്‍ ടൂറിസം വകുപ്പ് മന്ത്രി ഫാത്തിമ ജാഫര്‍ അല്‍ സൈറാഫി മുഖ്യാതിഥിയായി.
ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗതവും സമകാലികവുമായ ഡിസൈനുകളുടെ വൈവിധ്യം നിറഞ്ഞ അതിമനോഹരമായ ആഭരണ ശേഖരണങ്ങളാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. സ്വര്‍ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയോടൊപ്പം സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണ ബാറുകള്‍ പോലുള്ള നിക്ഷേപ ശ്രേണിയും ഷോറൂം വാഗ്ദാനം ചെയ്യുന്നു.
ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 16നും നവംബര്‍ രണ്ടിനും ഇടയില്‍ 300 ബഹ്റൈന്‍ ദീനാര്‍ വിലയുള്ള ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 500 മില്ലിഗ്രാം 24 കാരറ്റ് സ്വര്‍ണ ബാര്‍ സൗജന്യമായി നേടാം.
500 ബഹ്റൈന്‍ ദീനാര്‍ വിലയുള്ള വജ്രാഭരണങ്ങള്‍, അമൂല്യ ജ്വല്ലറിയോ, 2000 ബഹ്റൈന്‍ ദീനാറിന്റെ സ്വര്‍ണാഭരണങ്ങളോ വാങ്ങുമ്പോള്‍ ഒരു ഗ്രാം 24 കാരറ്റ് ലക്ഷ്മി വിഗ്രഹമോ, സ്വര്‍ണ ബാറോ സൗജന്യമായി നേടാം.
ഒക്ടോബര്‍ 29ന് ഷോറൂം സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍, 300 ബഹ്റൈന്‍ ദീനാര്‍ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 200 മില്ലി ഗ്രാമിന്റെ 22 കാരറ്റ് സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.