ജൂൺ 5 ലോക പരിസ്ഥിതി ദിനം: അന്നങ്ങനെ, ഇന്നിങ്ങനെ
text_fieldsജൂൺ 5 ലോക പരിസ്ഥിതി ദിനം. വികസനത്തിെൻറ പേരിലും മനുഷ്യർ അനിയന്ത്രിതമായി പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതിെൻറ ഫലമായി പ്രകൃതി ക്ഷോഭങ്ങളും കാലാവസ്ഥ വ്യത്യാനങ്ങളുടെയും തിക്ത ഫലം ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രകൃതിയെയും മരങ്ങളെയും സംരക്ഷിക്കുന്നതിെൻറ ചെറിയ ഉദാഹരണങ്ങൾ പോലും ശ്രദ്ധിക്കപ്പെടും. വികസനത്തിെൻറ പേരിൽ മരങ്ങൾ മുറിച്ചു കളയുന്നതും റോഡരിൽകിൽ നിന്ന് മുറിച്ചു മാറ്റുന്ന മരങ്ങളിലെ പക്ഷികൂടുകളിൽ നിന്ന് പറക്കമുറ്റാത്ത പക്ഷികുഞ്ഞുങ്ങൾ റോഡിൽ വീണ്കിടക്കുന്നതുമെല്ലാം പതിവാണെങ്കിലും ഇവിടെ അൽഐനിൽ ഒരു ഗാഫ് മരത്തിെൻറ പുനർജ്ജന്മത്തിെൻറ കഥയാണ് പറയാനുള്ളത്.
2019 നവംബർ 10ന് അൽഐനിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടപുഴക്കി റോഡിലേക്ക് വീണതായിരുന്നു ഈ കൂറ്റൻ മരം. അൽഐൻ നഗരസഭ ജീവനക്കാർ ഈ മരത്തിെൻറ വേരോട് കൂടിയ പ്രധാന തടി ഭാഗം ഒഴികെയുള്ളത് വെട്ടിമാറ്റി അതേ സ്ഥലത്ത് കുഴിയെടുത്ത് വീണ്ടും വെച്ചുപിടിപ്പിക്കുകയായിരുന്നു. ഒന്നര വർഷം പിന്നിടുമ്പോൾ ആ വലിയ ഗാഫ് മരത്തിന് ശിഖിരങ്ങൾ വന്ന് പ്രകൃതിക്ക് വീണ്ടും തണൽ വിരിക്കുന്ന ആകർഷണീയമായ ദൃശ്യമാണ് അൽഐൻ മാളിനടുത്ത സിഗന്ലിനോട് ചേർന്ന് കുവൈതാത്തിലെ ഉമറുബ്നുൽ ഖത്താബ് റോഡിെൻറ ഓരത്ത് കാണുന്നത്.
യു.എ.ഇയുടെ ദേശീയ വൃക്ഷമാണ് വെള്ളമില്ലെങ്കിലും പച്ചപ്പോടെ മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന,ഒട്ടകങ്ങൾക്കും മനുഷ്യർക്കും കൊടുംചൂടിലും തണലായി നിൽക്കുന്ന ഗാഫ് മരം. കന്നുകാലികൾ ഭക്ഷണമായും മനുഷ്യർ ഒൗഷധമായും ഉപയോഗിക്കുന്നു ഇവയുടെ ഇലയും കായ്കളും. മരുഭൂമിയിൽ അതിജീവനത്തിെൻറ കഥകൾ കൂടി പറയാനുണ്ട് ഗാഫ് മരങ്ങൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.