കെ റെയിൽ: ശശി തരൂർ തീരുമാനമെടുക്കട്ടെ –കൊടിക്കുന്നിൽ
text_fieldsദുബൈ: കെ- റെയിൽ വിഷയത്തിൽ ശശി തരൂർ സ്വയം തീരുമാനമെടുക്കട്ടെയെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി. കോൺഗ്രസിേൻറത് വ്യക്തമായ നിലപാടാണെന്നും അദ്ദേഹം ദുബൈയിൽ പറഞ്ഞു. കോൺഗ്രസിെൻറ 137ാം ജന്മദിനാഘോഷത്തിെൻറ ഭാഗമായി യ.എ.ഇയിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന പരിപാടി വിശദീകരിക്കുന്നതിന് വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണ് ശശി തരൂർ. അദ്ദേഹത്തിെൻറ കാഴ്ചപ്പാടുകൾ അംഗീകരിക്കുന്നു. എന്നാൽ, കേരളത്തിൽ ഈ പദ്ധതി ഗുണം ചെയ്യില്ല എന്ന അഭിപ്രായമാണ് കോൺഗ്രസിേൻറത്. ഈ നിലപാടിനെ അനുകൂലിക്കുമോ എതിർക്കുമോ എന്ന് അദ്ദേഹം അന്തിമ തീരുമാനം എടുത്തിട്ടില്ല. അത് ശശി തരൂർ തന്നെ തീരുമാനിക്കട്ടെ. ബംഗാളിൽ സി.പി.എമ്മിെൻറ പതനം നന്ദിഗ്രാം ആയിരുന്നെങ്കിൽ കേരളത്തിൽ ഇത് കെ- െറയിൽ പദ്ധതി ആയിരിക്കും. ആസൂത്രണം ചെയ്ത കൊള്ളയാണിത്. കോടികൾ ചെലവഴിച്ച് കേന്ദ്രം നടത്തുന്ന ദൂർത്തിനെ എതിർക്കുന്ന സംസ്ഥാന സർക്കാർ കെ- റെയിലിനെ പ്രോത്സാഹിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. യു.ഡി.എഫിെൻറ ഭരണകാലത്ത് ഈ പദ്ധതിയെ കുറിച്ച് ചർച്ച നടന്നിരുന്നെങ്കിലും കേരളത്തിന് ഗുണം ചെയ്യില്ല എന്നറിഞ്ഞതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ശബരി റെയിൽ ഉൾപ്പെടെ ഇനിയും പൂർത്തിയാക്കാത്ത പദ്ധതികൾ ബാക്കിയുള്ളപ്പോഴാണ് പാവപ്പെട്ടവരുടെ നെഞ്ചത്തടിക്കുന്ന കെ- റെയിൽ നടപ്പാക്കാനൊരുങ്ങുന്നത്.
കേരളത്തിെൻറ വിദ്യാഭ്യാസ- ആരോഗ്യ രംഗത്തെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഇടതുസർക്കാരിന് മാത്രം അവകാശപ്പെട്ടതല്ല. ഐക്യ കേരളം ഉണ്ടാകുന്നതിന് മുമ്പ് തന്നെ കേരളം ഒന്നാമതാണ്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ തകിടം മറിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാരിേൻറത്. രാജ്യത്ത് കോൺഗ്രസ് ഭരണം വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഇതിെൻറ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രവാസി വോട്ടിനായി വർഷങ്ങളായി പാർലമെൻറിൽ ശബ്ദമുയർത്തുന്നുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ ഇനിയും കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപെടുത്തുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ വാഴശേരിൽ, ഷാർജ ഇൻകാസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹിം, വർക്കിങ് പ്രസിഡൻറ് ബിജു എബ്രാഹം, മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം എ.കെ.എ. നസീർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.