കബഡി ടൂർണമെന്റ് ട്രോഫി പ്രകാശനം
text_fieldsഅബൂദബി: സംസ്ഥാന കെ.എം.സി.സി. സംഘടിപ്പിക്കുന്ന കബഡി ടൂർണമെന്റിന്റെ ട്രോഫി പ്രകാശനവും ടീം സെലക്ഷനും ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. ഡിസംബർ 15ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് ടൂർണമെന്റ് നടക്കുക. കേരളത്തിൽനിന്നുള്ള എട്ടു ജില്ലകൾക്കായി ഇന്ത്യൻ പ്രോ കബഡി ടീം അംഗങ്ങൾ ഉൾപ്പെടുന്ന പ്രമുഖ കളിക്കാരാണ് കളത്തിലിറങ്ങുക. പരിപാടിയിൽ വൈസ് പ്രസിഡന്റ് ഹനീഫ പടിഞ്ഞാറേമൂല അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. ട്രോഫി പ്രകാശനം എമിറേറ്റ്സ് നെറ്റ് സഹ സ്ഥാപകനും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ അബ്ദുൽ ഗഫൂറും ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുല്ലയും ചേർന്ന് നിർവഹിച്ചു. കെ.കെ. ബഷീർ, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ഷറഫുദ്ദീൻ കുപ്പം, ഹംസ നടുവിൽ, സാബിർ മാട്ടൂൽ, ഹംസ ഹാജി പാറയിൽ, ഇ.ടി.എം സുനീർ, മൊയ്ദൂട്ടി വേളെരി, ഷാനവാസ് പുളിക്കൽ, അസീസ് കാളിയാടൻ, ജാഫർ തങ്ങൾ, ഷിഹാബ് കരിമ്പനോത്ത്, അൻവർ തൃശൂർ, മുസ്തഫ കുട്ടി, ഹാരിസ് കരമന, അബ്ദുൽ സമദ്, മുഹമ്മദ് ആലംപാടി, നിസാമുദ്ദീൻ പനവൂർ, കോയ തിരുവത്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.