കടകംപള്ളിയെ പിന്തുണച്ച് ശ്രീധരൻ പിള്ളയും
text_fieldsദുബൈ: മതന്യൂനപക്ഷ വർഗീയതയുടെ ശക്തികേന്ദ്രമെന്ന് മലപ്പുറത്തെക്കുറിച്ച് സി.പി.എം നേതാവും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ നടത്തിയ ആക്ഷേപത്തെ പിന്തുണച്ച് ബി.ജെ.പി ദേശീയ സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. കടകംപള്ളി മലപ്പുറത്ത് തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം നടത്തിയ ആളാണ്. അദ്ദേഹത്തിന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ബോധ്യമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണതെന്നും ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാബരി മസ്ജിദ് തകർക്കാൻ ക്രിമിനിൽ ഗൂഢാലോചന നടത്തിയതിന് അദ്വാനിയടക്കമുള്ള ബി.െജ.പി നേതാക്കൾ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധി ശ്രദ്ധയിൽ പെടുത്തിയപ്പോൾ പൊതു പ്രവർത്തനവുമായി ബന്ധപ്പെട്ട് പല നേതാക്കൾക്കുമെതിരെ ഇത്തരം കേസുകളുണ്ടാവാമെന്നും അതു നോക്കിയാൽ പിണറായിക്ക് മുഖ്യമന്ത്രി പദത്തിലിരിക്കാൻ പോലും കഴിയാതെ വരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
സാധാരണ നിയമങ്ങൾ കൊണ്ട് ഭീകരപ്രവർത്തനങ്ങളെ നേരിടാൻ കഴിയാത്ത അവസ്ഥയാണ്. യു.എ.പി.എ നിയമം ഒഴിവാക്കാൻ കഴിയില്ലെന്നും വീഴ്ചകൾ ഉണ്ടെങ്കിൽ അതു പരിഹരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ ശ്രീധരൻ പിള്ള ഇതിന് കേന്ദ്ര അഭ്യന്തര മന്ത്രി തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.