കാദറലി ഫുട്ബാൾ; ഫാൽക്കൺ ഷൂട്ടേഴ്സ് ഷാർജ ജേതാക്കൾ
text_fieldsദുബൈ: പ്രശസ്തമായ കാദറലി ഫുട്ബാൾ ടൂർണമെന്റിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പെരിന്തൽമണ്ണ കാദറലി ക്ലബും യു.എ.ഇ മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷനും സംയുക്തമായി കെഫയുടെ കീഴിൽ ദുബൈയിൽ സംഘടിപ്പിച്ച കാദറലി ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഫാൽക്കൺ ഷൂട്ടേഴ്സ് ഷാർജ ജേതാക്കളായി. ആവേശകരമായ ഫൈനലിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സ്ളൈഡേഴ്സ് എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. ലൂസേഴ്സ് ഫൈനലിൽ അബ്രിക്കോ എഫ്.സിയെ പരാജയപ്പെടുത്തി സക്സസ് പോയന്റ് കോളജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഷംനാദ് (ഫാൽക്കൺ ഷൂട്ടേഴ്സ്), മുഹമ്മദ് സിനാൻ (ഫാൽക്കൺ ഷൂട്ടേഴ്സ്), സാലിഹ് (സ്ലൈഡേഴ്സ് എഫ്.സി), രാഹുൽ (അബ്രിക്കോ എഫ്.സി), ജസ്ബീർ (സക്സസ് പോയന്റ് കോളജ്), ഉത്തമൻ (വോൾഗ എഫ്.സി) എന്നിവർ യഥാക്രമം മികച്ച കളിക്കാരൻ, മികച്ച ഗോൾ കീപ്പർ, മികച്ച ഡിഫൻഡർ, ടോപ് സ്കോറർ, മികച്ച മാനേജർ എന്നീ ട്രോഫികൾക്കർഹരായി. കാദറലി ക്ലബ് സെക്രട്ടറിയും പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറുമായ പച്ചീരി ഫാറൂഖ്, പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലർ സുബ്രമണ്യൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
രണ്ടു ദിവസങ്ങളിലായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 24 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റ് സ്പോൺസർമാരായ പി.ടി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഇർഷാദ്, പിക്സ്കോം കമ്പനി ഉടമ വീരാൻകുട്ടി കിഴക്കേതിൽ, അവന്യൂ പ്രഫഷനൽ മാനേജിങ് ഡയറക്ടർ ഷഫീക്, അൽ സബാഹ് ഓയിൽ ഉടമ ബഷീർ പള്ളിക്കര, എ.എ.കെ ഗ്രൂപ് ചെയർമാൻ എ.എ.കെ. മുസ്തഫ, ഡ്രോപ് ഇൻഡസ്ട്രീസ് ഉടമ ഇഫ്തികാർ, യു.എ.ഇ മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായ ശരീഫ് അൽ ബർഷ, റഫീഖ് തിരൂർക്കാട്, ആദം അലി, കാദറലി ക്ലബ് ഭാരവാഹികളായ പച്ചീരി ഫാറൂക്ക്, അബ്ദുൽ അസീസ്, പാറയിൽ അബ്ദുൽ കരീം, മലപ്പുറം ജില്ല ഫുട്ബാൾ ടീം കോച്ച് ജാലി ഇബ്റാഹീം, കെഫ യു.എ.ഇ ഭാരവാഹികളായ ജാഫർ ഒറവങ്കര, നൗഷാദ് എന്നിവർ ചേർന്ന് കളിക്കാരെ പരിചയപ്പെട്ട് ഉദ്ഘാടനം നിർവഹിച്ചു.യു.എ.ഇ മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ ജോയന്റ് സെക്രട്ടറി സജിത്ത് മങ്കട, വൈസ് പ്രസിഡന്റ് ദിലീപ് കക്കാട്ട്, എക്സിക്യൂട്ടിവ് അംഗങ്ങളായ നസീബ് മുല്ലപ്പള്ളി, ഷറഫു പെരുന്തല്ലൂർ, ഫർഷാദ് ഒതുക്കുങ്ങൽ, ഇല്യാസ്, അനീഷ്, ഹംസ ഹാജി മാട്ടുമ്മൽ, ഗഫൂർ കാലൊടി, നൗഷാദ് എന്നിവർക്ക് പുറമെ റാഫി, ശരീഫ് പുന്നക്കാടൻ, മുഷ്താക്ക് എന്നിവർ നേതൃത്വം നൽകി.
ടൂർണമെന്റിൽനിന്നുള്ള വരുമാനം കാദറലി ക്ലബിന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി വാങ്ങാനുദ്ദേശിക്കുന്ന ആംബുലൻസിനായി വിനിയോഗിക്കുമെന്ന് സമ്മാനദാന ചടങ്ങിൽ കാദറലി ക്ലബ് സെക്രട്ടറിയും പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറുമായ പച്ചീരി ഫാറൂക്ക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.