കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ ഈദ്, ഓണം ആഘോഷം
text_fieldsഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ ഈദ്, ഓണം-2022 ആഘോഷിച്ചു. രാവിലെ അത്തപ്പൂക്കളം ഒരുക്കി കേളികൊട്ടോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ ഓണസദ്യയും വൈകീട്ട് 5 മുതൽ വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.
യൂനിറ്റ് പ്രസിഡന്റ് ഉസ്മാൻ മങ്ങാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥികളായ ശൈഖ് അഹ്മദ് ബിൻ ഹമദ് ബിൻ സൈഫ് അൽ ഷർഖിയും ശൈഖ് അബ്ദുല്ല ബിൻ ഹംദാൻ ബിൻ സുഹൈൽ അൽ ശർഖിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ബ്രിഗേഡ് ഡോ. അലി റാശിദ് ബിൻ നയി, വൈസ് കോൺസൽ ആശിഷ് ഡബാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മുൻ പാർലമെൻറ് അംഗം ഡോ. പി.കെ ബിജു മുഖ്യപ്രഭാഷണം നടത്തി. ലോക കേരളസഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ, സ്വാഗതസംഘം ചെയർമാൻ ടി.എ. ഹഖ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറി മിജിൻ ചുഴലിൽ സ്വാഗതവും സെൻട്രൽ കമ്മിറ്റി കൾചറൽ സെക്രട്ടറി സുമദ്രൻ ശങ്കുണ്ണി നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ കാദർ എടയൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലെനിൻ ജി. കുഴിവേലിൽ, യൂനിറ്റ് കൾചറൽ സെക്രട്ടറി നമിത പ്രമോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.