വയനാട് കൈത്താങ്ങായി കൈരളി ഫുജൈറ
text_fieldsഫുജൈറ: വയനാട് ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവാസി സാംസ്കാരിക കൂട്ടായ്മയായ ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂനിറ്റുകളിൽനിന്ന് സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈരളി സഹ രക്ഷാധികാരി കെ.പി. സുകുമാരനും ലോക കേരള സഭാംഗവും കൈരളി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റുമായ ലെനിൻ.ജി. കുഴിവേലിയും ചേർന്ന് കൈമാറി. കൈരളിയുടെ ഭാഗത്തുനിന്ന് തുടർന്നും എല്ലാ സഹായങ്ങളുമുണ്ടാകുമെന്ന് കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.