ക്ലീനിങ് കാമ്പയിനിൽ കൈരളി ഫുജൈറ പങ്കാളിയായി
text_fieldsഫുജൈറ മുനിസിപ്പാലിറ്റി നടത്തുന്ന ക്ലീനിങ് കാമ്പയിനിൽ പങ്കാളികളായ കൈരളി കൾചറൽ അസോസിയേഷൻ പ്രവർത്തകർ
ഫുജൈറ: ശക്തമായ മഴയെതുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുവേണ്ടി ഫുജൈറ മുനിസിപ്പാലിറ്റി നടത്തുന്ന ക്ലീനിങ് കാമ്പയിനിൽ കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ പങ്കാളിയായി. ഫുജൈറ അൽ ഹൈൽ പ്രദേശത്തെ ജനവാസമേഖലയിലാണ് കൈരളിയുടെ അമ്പതിലധികം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
അധികൃതരുമായി സഹകരിച്ച് സഹായം ആവശ്യമായി വരുന്ന എല്ലായിടത്തും കൈരളിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ലോക കേരളസഭാംഗം സൈമൻ സാമുവേൽ പറഞ്ഞു. കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ, ലെനിൻ ജി.കുഴിവേലി, വിൽസൺ പട്ടാഴി, സുധീർ തെക്കേക്കര, അഷറഫ് പിലാക്കൽ, വിഷ്ണു അജയ്, മനോജ്, ജയരാജ്, ജിജു ഐസക്, അജിത്ത്, രജീഷ്, അബ്ദുൽ ഹഖ്, ജുനൈസ്, ഷിബിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൽബയിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും അവശ്യവസ്തുക്കളും എത്തിച്ചുനൽകുന്ന പ്രവർത്തനവും കൈരളി പ്രവർത്തകർ തുടരുന്നുണ്ട്. പ്രമോദ് പട്ടാന്നൂർ, പ്രിൻസ്, നബീൽ, നിയാസ്, ബാബു ബാലൻ എന്നിവരാണ് കൽബയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചീകരണ കാമ്പയിനിലും കൈരളി പ്രവർത്തകർ സജീവമായി ഉണ്ടാകുമെന്ന് കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.