പടച്ചവൻ പറഞ്ഞു, പഹലിഷാ പറന്നു
text_fieldsദുബൈ: എയർഷോ പ്രമാണിച്ച് ദുബൈയുടെ വാനിൽ വിമാനങ്ങൾ വർണവിസ്മയം ചമക്കുേമ്പാൾ ആകാശത്തിന്‍റെ മറ്റൊരു കോണിൽ അതി ലേറെ മനോഹരമായ വിസ്മയം അരങ്ങേറുന്നുണ്ടായിരുന്നു. പത്തു വർഷം മുൻപ് അതിഗുരുതരമായ അപകടത്തിൽപ്പെട്ട് നെഞ്ചിനു ക ീഴെ തളർന്നു പോയ ഒരു മലയാളി യുവാവ് നിശ്ചയദാർഢ്യത്തിെൻറ ചിറകിലേറി ആകാശത്തെ വലം വെക്കുകയായിരുന്നു ഇവിടെ. കോ ഴിക്കോട് സ്വദേശി പഹലിഷാ കള്ളിയത്താണ് ഇന്നലെ സ്കൈ ഡൈവ് ചെയ്ത് ചരിത്രം കുറിച്ചത്. നൂറു കണക്കിനാളുകൾക്ക് ധൈര്യ ം പകർന്ന് സ്കൈ ഡൈവ് ചെയ്യിച്ചിട്ടുള്ള ജർമൻ പരിശീലകൻ ഡേവിഡിനെപ്പോലും ഞെട്ടിച്ചുകളഞ്ഞു ഇൗ മനുഷ്യന്‍റെ ആത്മവി ശ്വാസം.
രണ്ടായിരത്തിന്‍റെ അവസാന ഘട്ടത്തിൽ കോഴിക്കോെട്ട ചെറുപ്പക്കാരുടെ ഹരമായിരുന്നു ഫാറൂഖ് കോളജിൽ നി ന്നുളള ഇൗ ബോക്സിങ് താരം. 2009 ആഗസ്റ്റ് 24ന് ഇടുക്കിയിൽ നടന്ന ബോക്സിങ് ചാമ്പ്യൻഷിപ്പും കഴിഞ്ഞ് വാഹനമോടിച്ച് മടങ്ങവെ പുലർച്ചെ കോഴിക്കോട് ബൈപ്പാസിൽ വെച്ച് വാഹനം മലക്കം മറിഞ്ഞതോടെയാണ് പവി എന്ന പഹലിഷായുടെ ജീവിതത്തിെൻറ ആദ്യഘട്ടം അവസാനിക്കുന്നത്. തുടർന്ന് ഒന്നേ മുക്കാൽ വർഷത്തോളം ആശുപത്രി വാസം. സുപ്രധാനമായ രണ്ട് സെർവിക്കൽ സ്പൈനൽ ഞരമ്പുകൾക്ക് ഗുരുതര കേടുപാട് പറ്റിയതിനാൽ ഇനി തുടർചികിത്സയോ സാധാരണ ജീവിതമോ ഇല്ല എന്നായിരുന്നു വൈദ്യശാസ്ത്രത്തിന്‍റെ വിധിയെഴുത്ത്.
ഇനി നിങ്ങൾക്ക് നടക്കാനാവില്ല എന്നു പറഞ്ഞാണ് ഡോക്ടർ ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്. നടക്കാനാവില്ലെങ്കിൽ ഇനി പറക്കുക തന്നെ എന്ന് പഹലിഷയും തീരുമാനിച്ചു. ഇടിക്കൂട്ടിൽ എതിരാളിയുടെ തെരുതെരെയുള്ള ഇടിയേറ്റ് വീണുപോയ ബോക്സിങ് താരം സർവ്വശക്തിയും സംഭരിച്ച് എഴുന്നേറ്റു വന്നാൽ പിന്നെ പിടിച്ചുനിർത്താനാവില്ല എന്നു പറയാറില്ലേ, അതു തന്നെയാണ് പിന്നെ ചെറുപ്പക്കാരന്‍റെ കാര്യത്തിലും സംഭവിച്ചത്. ചെറുപ്പം മുതലേ ഇഷ്ട വിനോദങ്ങളിലൊന്നായിരുന്ന നീന്തൽ പുനരാരംഭിച്ചു, വീൽചെയറിലിരുന്ന് ജിംനേഷ്യം പരിശീലനം പതിവാക്കി, കൂട്ടുകാരൊത്തുള്ള സൗഹൃദങ്ങൾ കൂടുതൽ ശക്തമാക്കി, ഇഷ്ടമുള്ള നാടുകളിലേക്ക് യാത്രകൾ നടത്തി, പോകുന്നിടത്തെല്ലാം സൂപ്പർസ്റ്റാറായി, ഹജ്ജ് കർമ്മം നിർവഹിച്ചു.
എല്ലാത്തിനും ൈകരളി ടി.എം.ടി സി.എം.ഡിയായ ഉപ്പ അബ്ദുൽ ഗഫൂറും ഉമ്മ ആസിയയും പത്നി നസീഹ മുഹമ്മദും സഹോദരൻ ഹുമയൂൺ കള്ളിയത്തും അളിയൻ ഇർഫാദും കട്ട സപ്പോർട്ടുമായി നിന്നു. വാക്കറിെൻറ സഹായത്തോടെ നടക്കാനും ശീലിച്ചുവരുന്നു. അതിനിടെ എം.ബി.എ പഠനം പൂർത്തിയാക്കി കൈരളി ടി.എം.ടി കമ്പനിയുടെ സെയിൽസ് ആന്‍റ് മാർക്കറ്റിങ് ഡയറക്ടർ പദവി ഏറ്റെടുക്കുകയും ചെയ്തു. വീൽ ചെയറിൽ സഞ്ചരിക്കുന്നവരുടെ യാത്രാ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും പ്രചോദന പ്രഭാഷണങ്ങൾ നടത്താനുമൊക്കെ സമയം കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോൾ പൂർണ ശ്രദ്ധ ബിസിനസിലാണ്.
പക്ഷേ, സ്കൈ ൈഡവ് ദുബൈയെക്കുറിച്ച് അറിഞ്ഞ അന്നു മുതലേ മനസിലതൊരു മോഹമായി കയറി. കഴിഞ്ഞ തവണ ദുബൈയിൽ വന്നപ്പോൾ ചെന്ന് അന്വേഷിച്ചെങ്കിലും േഡാക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ മടങ്ങേണ്ടി വന്നു. മറ്റേെതാരാളെക്കാളും മാനസികവും ശാരീരികവുമായി കരുത്തനാണ് എന്ന് ബോധ്യമുള്ള ഡോ. അമീൻ ആസാദ് സർട്ടിഫിക്കറ്റ് നൽകി. ശരീര ഭാരം അധികമാവാൻ പാടില്ല എന്നറിഞ്ഞ് അതും കുറച്ചു. ഇക്കുറി ബിസിനസ് ആവശ്യാർഥമാണ് ദുബൈക്ക് പോകുന്നതെങ്കിലും മുഖ്യപരിഗണന സ്കൈ ൈഡവിങിനാണെന്ന് വീട്ടിലും കൂട്ടുകാരോടും പറഞ്ഞിരുന്നു.
ഇൗ സുദിനത്തിനായി കാത്തിരുന്ന ഉറ്റ കൂട്ടുകാരായ റഷാദ് സലാം, ഇൗസ, ഇജാസ്, നബീൽ, ആസിം എന്നിവരെല്ലാം രാവിലെ തന്നെ ഒപ്പം ചേർന്നു. ആകാശത്ത് തങ്ങി നിന്ന് ഭൂമിലേക്ക് നോക്കുന്ന വേളയിൽ തന്നെ സ്നേഹിക്കുന്ന ഒാരോ മനുഷ്യരുടെയും പുഞ്ചിരിക്കുന്ന മുഖം മനസിൽ തെളിഞ്ഞതായി പഹലിഷാ പറയുന്നു, ഒരു വേള സ്നേഹപൂർവം പരിചരിച്ച, നടക്കാനാവില്ലെന്ന് വേദനയോടെ പറഞ്ഞ ഡോക്ടറെയും ഒാർമ വന്നു. താഴെ ഇറങ്ങിയതും അഭിനന്ദങ്ങളുമായി ചേർത്തു പിടിച്ച കൂട്ടുകാരോട് മോഹൻലാൽ സ്റ്റൈലിൽ ഇദ്ദേഹം പറഞ്ഞു -പടച്ചവൻ പറക്കാൻ പറഞ്ഞു, ഞാനതങ്ങ് ചെയ്തു, അത്രേ ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.