കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ലസിത സംഗീതിന്
text_fieldsഅബൂദബി: കലാഭവൻ മണിയുടെ 54ാം ജന്മദിനമായ ജനുവരി ഒന്നിന് അദ്ദേഹത്തിന്റെ ഓർമക്കായി കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രന്ഥത്തിനുള്ള അവാർഡ് ലസിത സംഗീത് എഡിറ്റ് ചെയ്ത ‘അക്ബർ കക്കട്ടിൽ-ദേശഭാവനയുടെ കഥാകാരൻ’ എന്ന പുസ്തകത്തിന് ലഭിച്ചു.
മാർച്ചിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് വടകര സ്വദേശിയായ ലസിത സംഗീത് ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. 2007 മുതൽ അബൂദബിയിൽ പ്രവാസ ജീവിതം നയിക്കുന്ന ലസിത അധ്യാപികയായും ഹൈജീൻ മാനേജർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.