കലാഭവൻ മണി സ്മാരക നാടൻ പാട്ട് മത്സരം
text_fieldsഅബൂദബി: അബൂദബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗൾഫിൽ ആദ്യമായി കലാഭവൻ മണി സ്മാരക നാടൻപാട്ട് മത്സരത്തിന് വേദിയൊരുക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലായി വൈകീട്ട് ഏഴു മുതൽ കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറുന്ന മത്സരത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള പതിനഞ്ചിലേറെ നാടൻപാട്ട് സംഘങ്ങൾ മാറ്റുരക്കും.
ആദ്യറൗണ്ട് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് സംഘങ്ങളായിരിക്കും ശനിയാഴ്ച നടക്കുന്ന സമാപന മത്സരത്തിൽ മാറ്റുരക്കുക. മത്സരങ്ങൾക്ക് അകമ്പടിയായി നാടൻ കലാരൂപങ്ങളുടെ വൈവിധ്യമാർന്ന അവതരണവും ഉണ്ടായിരിക്കും.
നാടൻ പാട്ട് രംഗത്തെ ഏറെ പ്രശസ്തരായ പ്രമുഖർ വിധികർത്താക്കളായി പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്ക് കാഷ് അവാർഡും പ്രശസ്തി പത്രവും ട്രോഫിയും സമ്മാനിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. നാടൻ പാട്ട് മത്സരം നാടൻ പാട്ടിനെ ജനകീയവത്കരിച്ച കലാഭവൻ മണിയുടെ നിത്യസ്മാരകമായി വരും വർഷങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.