കൽബ-മോനാഷ് സർവകലാശാലകൾ സഹകരണത്തിന് ധാരണ
text_fieldsഷാർജ: ഷാർജയിലെ കൽബ സർവകലാശാലയും ആസ്ട്രേലിയയിലെ മോനാഷ് സർവകലാശാലയും തമ്മിൽ സഹകരണത്തിന് ധാരണ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും മോനാഷ് സർവകലാശാല വൈസ് ചാൻസലർ പ്രഫസർ സൂസൻ ആൽബർട്ടുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. കൽബ സർവകലാശാലയും മോനാഷ് സർവകലാശാലയും തുടരുന്ന സഹകരണത്തെ ഷാർജ ഭരണാധികാരി പ്രശംസിച്ചു. ഇരുവരും തമ്മിലുള്ള സഹകരണം സ്പോർട്സ് സയൻസിലെ സ്പെഷലൈസേഷൻ വിഷയത്തിൽ സർവകലാശാലക്ക് വലിയ പുരോഗതിക്ക് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗവൺമെന്റ് റിലേഷൻസ് വകുപ്പ് മേധാവി ശൈഖ് ഫഹീം ബിൻ സുൽത്താൻ അൽ ഖാസിമി, പ്രോട്ടോക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗം മേധാവി മുഹമ്മദ് ഉബൈദ് അൽ സാബി, ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി ചെയർപേഴ്സൻ ഡോ. മുഹദ്ദിത അൽ ഹാഷിമി, കൽബ സർവകലാശാല ട്രസ്റ്റി ബോർഡ് അംഗങ്ങൾ, മോനാഷ് സർവകലാശാല പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.