കുരുന്നുകളുടെ ഉത്സവമായി കളിച്ചങ്ങാടം ബാലസമ്മേളനം
text_fieldsഷാർജ: വിസ്ഡം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ ഷാർജ പുസ്തകോത്സവത്തിലെ ബാൾറൂമിൽ സംഘടിപ്പിച്ച കളിച്ചങ്ങാടം ബാലസമ്മേളനം പ്രമുഖ ഖുർആൻ വിവർത്തകനും ജാമിയ അൽ ഹിന്ദ് ഡയറക്ടറുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.
പുരോഗതിയിലേക്കും ജീവിത വിജയത്തിലേക്കുമുള്ള കവാടമാണ് വായനയെന്നും നാളെയുടെ ഗതി നിർണയിക്കേണ്ട വിദ്യാർഥി സമൂഹം പുസ്തകങ്ങളോട് പുറംതിരിഞ്ഞുനിന്നാൽ അത് അപരിഹാര്യമായ പരാജയത്തിലേക്കാണ് എത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫെയ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.വി. മോഹൻ കുമാർ മുഖ്യാതിഥി ആയിരുന്നു. ഉദ്ഘാടന സെഷനിൽ മുജാഹിദ് ബാലുശ്ശേരി, ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, അബ്ദുൽ സലാം ആലപ്പുഴ, ശംസുദ്ദീൻ അജ്മാൻ, ഷമീം ഇസ്മായിൽ എന്നിവർ സംബന്ധിച്ചു.
വിവിധ മദ്റസയിലെ കുട്ടികളുടെ വൈജ്ഞാനിക പരിപാടികൾക്ക് അബ്ദുല്ല ഫാരിസ്, ജലീൽ ഒട്ടുമ്മൽ, സഫ് വാൻ പൂച്ചാക്കൽ എന്നിവർ നേതൃത്വം നൽകി. അഷ്റഫ് പുതുശ്ശേരി സ്വാഗതവും അനിസ് തിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.