ഷാർജ എമിറേറ്റ്സിൻ്റെ ഡവലപ്പേഴ്സ് ലൈസൻസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഡോ. താഹിർ കല്ലാട്ട്
text_fieldsദുബൈ: യു.എ.ഇയിലും ചുവടുറപ്പിച്ച കേരളത്തിലെ പ്രമുഖ ബിൽഡറായ കല്ലാട്ട് ഗ്രൂപ് ചെയർമാൻ ഡോ. താഹിർ കല്ലാട്ടിന് ഷാർജ ഡെവലപ്പേഴ്സ് ലൈസൻസ് ലഭിച്ചു. ഇന്ത്യയിൽനിന്ന് ഒരു ബിൽഡർക്ക് ആദ്യമായാണ് ഈ ലൈസൻസ് ലഭിക്കുന്നത്. ഇതോടെ കല്ലാട്ട് ഗ്രൂപ്പിന് എമിറേറ്റിൽ സ്വതന്ത്രമായി വലിയ പ്രോജക്ടുകൾ ചെയ്യാനാകും.
ഷാർജ ചേംബർ ഓഫ് കോമേഴ്സിൽ അംഗത്വവും ലഭിച്ചതായി കല്ലാട്ട് ഗ്രൂപ് അറിയിച്ചു. ദുബൈ -ഷാർജ അതിർത്തിയിലെ തിലാൽ സിറ്റിയിൽ ‘കല്ലാട്ട് ക്യൂ1’ എന്ന പേരിൽ പുതിയ 20 അപ്പാർട്മെന്റ് ടവറുകളുള്ള പ്രോജക്ടുകൾക്ക് തുടക്കംകുറിക്കാൻ ഒരുങ്ങവെയാണ് അംഗീകാരം.
ആദ്യ പ്രോജക്ടായ ‘കല്ലാട്ട് ഹിൽസ് ടൗൺ ഹൗസി’ന്റെ വിജയകരമായ വിൽപനക്കുശേഷം ആരംഭിക്കുന്ന പുതിയ പദ്ധതിയും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ‘ബജറ്റ് ഫ്രൻഡ്ലി’ ആയാണ് നിർമിക്കുന്നത്. നാല് ലക്ഷം ദിർഹംസ് മുതലാണ് വൺ ബി.എച്ച്.കെ അപ്പാർട്മെന്റിന്റെ വില തുടങ്ങുന്നത്.
മനോഹരമായ അപ്പാർട്മെന്റുകൾക്കു പുറമെ സ്വിമ്മിങ് പൂളുകൾ, പാർക്ക്, മസ്ജിദ്, മിനി ഷോപ്പിങ് സെന്ററുകൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ജിം, മുഴുവൻ സമയ സെക്യൂരിറ്റി സംവിധാനം തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നത്. കേരളത്തിൽ അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം എട്ട് ഏക്കറോളം വിസ്തൃതിയിൽ കല്ലാട്ട് പേൾ റെസിഡൻഷ്യൽ ടൗൺഷിപ് അവസാനഘട്ടത്തിലേക്ക് കടന്നു.
ഒന്നരപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള കല്ലാട്ട് ബിൽഡേഴ്സ് ഒരുക്കുന്ന പ്രോജക്ടിൽ കുറഞ്ഞ ചെലവിൽ ടൗൺഷിപ് വില്ലകളും റെഡി ടു ഒക്കുപ്പൈ വില്ലകളും സ്വന്തമാക്കാൻ അവസരമുണ്ട്. നഗരത്തിരക്കിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന വാട്ടർഫ്രണ്ട് വില്ലകളാണ് ഇവിടെയുള്ളത്.
മനോഹരമായി പണി പൂർത്തിയാകുന്ന 150ഓളം വില്ലകളും നൂറോളം അപ്പാർട്മെന്റ് സമുച്ചയങ്ങളുമാണ് ഈ ടൗൺഷിപ്പിൽ ഉൾപ്പെടുന്നത്. പ്രോജക്ടിൽ ഇതിനകം 80 ശതമാനത്തിലേറെ ബുക്കിങ് നടന്നുകഴിഞ്ഞു.
വയനാടിന്റെ ഏറ്റവും മനോഹരമായ സ്ഥലത്ത് 29.99 ലക്ഷം രൂപ മുതൽ 1.5 കോടി വരെ ഉള്ള റെറ അംഗീകാരത്തോടെ ബ്രിട്ടീഷ് വില്ല പ്ലോട്ടുകളും വില്ലകളും സ്വന്തമാക്കാനുള്ള അവസരമാണിത്. 2024ൽ പ്രോജക്ടിന്റെ ആദ്യഘട്ടവും 2025ൽ രണ്ടാം ഘട്ടവും പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.