1.5 മില്യണ്‍ ദിർഹത്തിന്റെ സ്വര്‍ണ സമ്മാനവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്
text_fieldsദുബൈ: കല്യാണ്‍ ജ്വല്ലേഴ്‌സ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 1.5 മില്യണ്‍ യു.എ.ഇ ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം സമ്മാനമായി നൽകുന്നു. ആഘോഷത്തിന്‍റെ ഭാഗമായി ഒരോ ആഴ്ചയിലും ഓരോ കിലോ സ്വര്‍ണം വീതം സമ്മാനമായി നൽകും.
ഇരുപത് ഭാഗ്യശാലികളായ വിജയികള്‍ക്ക് കാല്‍ കിലോ സ്വര്‍ണം വീതം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഒരുങ്ങുന്നത്. നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. 1500 ദിര്‍ഹം അല്ലെങ്കില്‍ അതിൽ കൂടുതല്‍ വിലക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനും ഓരോ ആഴ്ചയിലും സ്വര്‍ണസമ്മാനം നേടുന്നതിനും അവസരം ലഭിക്കും. കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ ഉപയോക്താക്കള്‍ക്ക് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 30 ശതമാനം ഇളവും ലഭിക്കും. 2025 ജനുവരി 12 വരെയാണ് ഇളവുകളുടെയും ഓഫറുകളുടെയും കാലാവധി.
ഇതുകൂടാതെ 5000 ദിര്‍ഹത്തിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 2500 ദിര്‍ഹത്തിന്‍റെ ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് ബോണസ് ഓഫറായി ലഭിക്കും.
ഈ സവിശേഷ ഓഫര്‍ ജനുവരി നാല്, അഞ്ച് തീയതികളില്‍ യു.എ.ഇയിലെ കല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ എല്ലാ ഷോറൂമുകളിലും ലഭ്യമാകും.
ഇതിനുപുറമെ, ഉത്സവാഘോഷത്തിന്‍റെ അവസാനത്തെ പത്ത് ദിവസങ്ങളായ ഡിസംബര്‍ 26 മുതല്‍ ജനുവരി ആറുവരെ തിരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് പണിക്കൂലി 1.99 ശതമാനം മുതലായിരിക്കുമെ ന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് എക്സിക്യൂട്ടിവ് ഡയറക്‌ടർ രമേഷ് കല്യാണരാമന്‍ പറഞ്ഞു.
www.kalyanjewellers.net വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.