കല്യാണ്‍ ജൂവലേഴ്‌സ് അല്‍ ഐൻ, അബൂദബി പുതിയ ഷോറൂം ഉദ്ഘാടനം ഇന്ന്
text_fieldsയു.എ.ഇ: കല്യാണ്‍ ജൂവലേഴ്‌സ് യുനൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഒക്ടോബര്‍ 19ന് ശനിയാഴ്ച രണ്ടു പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നു. അബൂദബിയിലെ മസ്‍യദ് മാളിലും അല്‍ഐനിലെ മീന ബസാറിലുമാണ് പുതിയ ഷോറൂമുകള്‍. മലയാളം സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ടൊവീനോ തോമസ് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും.
അബൂദബിയിലെ മസ്‍യദ് മാളില്‍ വൈകീട്ട് ആറിനാണ് ഷോറൂമിന്‍റെ ഉദ്ഘാടനം. തുടര്‍ന്ന് രാത്രി എട്ടിന് അല്‍ഐനിലെ മീന ബസാറിലെ ഷോറൂമിന്‍റെ ഉദ്ഘാടനം നടക്കും. വിപുലമായ ഡിസൈനുകളിലുള്ള ആഭരണശേഖരങ്ങളാണ് രണ്ടു ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നത്.
ഷോറൂമിന്‍റെ ഉദ്ഘാടനത്തോടും ദീപാവലി ആഘോഷത്തോടും അനുബന്ധിച്ച് സ്വര്‍ണനാണയം സമ്മാനമായി നൽകുകയും പണിക്കൂലി ഏറ്റവും കുറഞ്ഞ നിരക്കായ 1.99 ശതമാനത്തില്‍ ആരംഭിക്കുകയും ചെയ്യുന്ന ആകര്‍ഷകമായ ഡബ്ള്‍ ബൊനാന്‍സ ഓഫറുകളും കല്യാണ്‍ ജൂവലേഴ്‌സ് പ്രഖ്യപിച്ചിട്ടുണ്ട്. ഈ ഓഫറിന്‍റെ ഭാഗമായി ഉപയോക്താക്കള്‍ 6000 ദിര്‍ഹമിന് മുകളിൽ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു ഗ്രാം സ്വര്‍ണനാണയവും 4000 മുതല്‍ 6000 വരെ ദിര്‍ഹമിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും സമ്മാനമായി ലഭിക്കുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്സിക്യൂട്ടിവ് ഡയറക്‌ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്‍റനന്‍സും ലഭിക്കും. കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂമുകളില്‍ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകൾക്കുപുറമെ നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ട് ശേഖരമായ അനോഖി തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.