കല്യാൺ സിൽക്സിെൻറ ദുബൈയിലെ ഏറ്റവും വലിയ ഷോറൂം തുറന്നു
text_fieldsദുബൈ: കല്യാൺ സിൽക്സിെൻറ ദുബൈയിലെ ഏറ്റവും വലിയ ഷോറൂം ഖിസൈസിൽ തുറന്നു. ഡമസ്കസ് സ്ട്രീറ്റിൽ തുറന്ന ഷോറൂമിെൻറ ഉദ്ഘാടനം അഹമ്മദ് മൂസ ഹസൻ മുഹമ്മദ് അൽ ബലൂഷി നിർവഹിച്ചു. സാൽപ ആൻഡ് മേനോൻ മാനേജിങ് ഡയറക്ടർ ഉണ്ണിമേനോൻ വിളക്ക് തെളിയിച്ചു. അരീക്ക ജനറൽ ട്രേഡിങ് എൽ.എൽ.സി ചെയർമാൻ വി.ഒ. സെബാസ്റ്റ്യൻ ആദ്യ വിൽപന നടത്തി.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആൻറണി, േഫ്ലാറ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഹസ്സൻ, കല്യാൺ സിൽക്സ് യു.എ.ഇ റീജനൽ മാനേജർ ധനിൽ കല്ലാട്ട് എന്നിവർ പങ്കെടുത്തു. ഗൾഫ് മേഖലയിലെ കല്യാൺ സിൽക്സിെൻറ ആറാമത്തേ ഷോറൂമുമാണിത്. കരാമ, മീനാ ബസാർ, ഷാർജ, അബൂദബി, മസ്ക്കത്ത് എന്നിവിടങ്ങളിലാണ് കല്യാൺ സിൽക്സിെൻറ മറ്റ് അന്താരാഷ്്ട്ര ഷോറൂമുകൾ പ്രവർത്തിക്കുന്നത്. ഖിസൈസ് ഷോറൂമിെൻറ പ്രവർത്തനം ആരംഭിച്ചതോടെ പ്രവാസി മലയാളികൾക്ക് മികച്ച സേവനം നൽകുവാനും ഫാഷൻ ലോകത്തെ പുത്തൻ ആശയങ്ങൾ കൂടുതൽ വേഗത്തിൽ ഗൾഫ് രാജ്യങ്ങളിൽ അവതരിപ്പിക്കുവാനും കഴിയുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
സ്വന്തം തറികളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത പട്ടിെൻറ കലക്ഷനാണ് ഖിസൈസ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച സെവൻ വണ്ടേഴ്സ് ഇൻ സിൽക്ക്, സൂപ്പർ ഫെതർലൈറ്റ് സാരീസ്, സ്പെഷൽ ബനാറസ് സീരീസ് എന്നിവക്കു പുറമെ പാർട്ടി വെയർ സാരീസ്, ഡെയ്്ലി വെയർ സാരീസ്, എത്തനിക്ക് വെയർ സാരീസ് എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികളും സജ്ജമാക്കിയിട്ടുണ്ട്. കുർത്തി, ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, ലാച്ച, ലെഹൻഗാ, സൽവാർ സ്യൂട്ട്സ് എന്നിവയുടെ വലിയ കലക്ഷനുകൾ അവതരിപ്പിച്ചിരിക്കുന്നു. റമദാൻ പ്രമാണിച്ച് ആറ് ഷോറൂമുകളിലും ഏറ്റവും പുതിയ കലക്ഷനുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ടി.എസ്. പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.