ലക്ഷം കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ അമിതാഭ് ബച്ചനൊപ്പം കല്യാൺ ജ്വല്ലേഴ്സ്
text_fieldsദുബൈ: ഒരുലക്ഷം കുടുംബങ്ങൾക്ക് സഹായമെത്തിക്കാനുള്ള അമിതാഭ് ബച്ചെൻറ വി ആർ വൺ പദ് ധതിക്ക് കല്യാൺ ജ്വല്ലേഴ്സ് പിന്തുണ പ്രഖ്യാപിച്ചു. ഒരു ലക്ഷം ദിവസവേതന തൊഴിലാളികൾക ്കാണ് അമിതാഭ് ബച്ചെൻറ നേതൃത്വത്തിൽ സഹായമെത്തിക്കുന്നത്. ഇതിൽ 50,000 പേരുടെ കുടുംബങ്ങൾക്കുള്ള സഹായം കല്യാൺ ജ്വല്ലേഴ്സ് നൽകും.
സ്വർണാഭരണ നിർമാണ മേഖലയിലും സിനിമ മേഖലയിലും പണിയെടുക്കുന്ന ദിവസവേതനക്കാരുടെ കുടുംബങ്ങൾക്കാണ് സഹായമെത്തിക്കുക. കേരളത്തിലെ ജ്വല്ലറി മാനുഫാക്ചറേഴ്സ് അസോസിയേഷൻ, കോയമ്പത്തൂർ ജ്വല്ലേഴ്സ് അസോസിയേഷൻ, മുംബൈ ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ എന്നീ സംഘടനകൾ നിർദേശിക്കുന്ന സ്വർണാഭരണ നിർമാണ മേഖലയിലെ ദിവസവേതനക്കാർക്കാണ് ഗോൾഡ് സ്മിത്ത് റിലീഫ് ഫണ്ട് സഹായമെത്തിക്കുക. സിനിമ മേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്ക കണ്ടെത്തി നിർദേശിക്കും.
കൂടാതെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അമിതാഭ് ബച്ചൻ, രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, രൺബീർ കപൂർ, ചിരഞ്ജീവി, ശിവരാജ്കുമാർ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവരെ അണിനിരത്തി ലഘുചിത്രവും കല്യാണിെൻറ പിന്തുണയിൽ ഒരുക്കിയിട്ടുണ്ട്. ലോകം മുമ്പ് നേരിട്ടിട്ടില്ലാത്തത്ര ഭയാനകമായ മഹാമാരിയെ മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഇൗ മാനവിക ദൗത്യത്തിൽ കല്യാൺ ജ്വല്ലേഴ്സ് പങ്കുചേരുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.