കല്യാൺ ജ്വല്ലേഴ്സിെൻറ ഭാഗ്യനറുക്കെടുപ്പിൽ ഫിലിപ്പിനോ വീട്ടുജോലിക്കാരിക്ക് ബെൻസ്
text_fieldsദുബൈ: ഫിലിപ്പൈൻസിൽനിന്ന് ദുൈബയിലെത്തി വീട്ടുജോലി ചെയ്യുന്ന മേരി േഗ്രയ്സ് ഹാബറിന് കല്യാൺ ജ്വല്ലേഴ്സിെൻറ ഭാഗ്യനറുക്കെടുപ്പിൽ 265,000 ദിർഹം വില വരുന്ന മെഴ്സിഡസ് ബെൻസ് ജിഎൽസി 250 കൂപ്പെ സമ്മാനം. കല്യാൺ ജ്വല്ലേഴ്സിെൻറ ഓവർസീസ് ഓപ്പറേഷൻസ് മേധാവി എൻ.ആർ. വെങ്കട്ടരാമൻ കാറിെൻറ താക്കോൽ കൈമാറി. ദുബൈ ഗ്ലോബൽവില്ലേജിലെ താജ്മഹൽ മാതൃകയിലെ ഷോറൂമിെൻറ കാമ്പയിനിൽ നടത്തിയ നറുക്കെടുപ്പിലാണ് മേരിയുടെ ഭാഗ്യം തെളിഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷമായി ദുൈബയിൽ വീട്ടുജോലി ചെയ്യുകയാണ് ഇവർ.
കാർ വിറ്റ് കിട്ടുന്ന പണംകൊണ്ട് വീടുവയ്ക്കാനും മൂന്നു മക്കളുടെ വിദ്യാഭ്യാസത്തിനായി പണം സ്വരുക്കൂട്ടാനുമാണ് ആഗ്രഹം. ഉപയോകതാക്കൾക്ക് അധികമൂല്യം നൽകുന്നതിനായി നടപ്പാക്കുന്ന പദ്ധതികൾ അവർക്ക് ഏറെ ഉപകാരപ്രദമാകുന്നത് ആത്്മസംതൃപ്തി നല്കുന്നതാണെന്ന് കല്യാൺ ജ്വല്ലേഴ്സ് മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്ക് പ്രവേശന ടിക്കറ്റിനൊപ്പം ഭാഗ്യനറുക്കെടുപ്പിനുള്ള കൂപ്പണുകൾ നല്കിയിരുന്നു.
കല്യാണിന് യു.എ.ഇയിൽ 12–ഉം കുവൈറ്റിൽ നാലും ഖത്തറിൽ ഏഴും ഷോറൂമുകളുമായി ജിസിസിയിൽ 23 ഷോറൂമുകളുണ്ട്. കൂടാതെ ഷാർജ ഫ്രീ േട്രഡ് സോണിൽ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായുള്ള സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.