കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി
text_fieldsഅബൂദബി: ബനിയാസിലെ വ്യാപാരി കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കെ.എസ്. മഹമൂദ് ഹാജി (48) ഹൃദയാഘാതം മൂലം നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ച മരിക്കുകയായിരുന്നു. ബനിയാസ് മോര്‍ച്ചറിയിലുള്ള മൃതദേഹം ചൊവ്വാഴ്ച 1.50ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കെ.എം.സി.സി പ്രവര്‍ത്തകരും ബന്ധുക്കളും ബല്ലാ കടപ്പുറം ജമാഅത്ത് ഭാരവാഹികളും അറിയിച്ചു.
റൈഹാനത്താണ് ഭാര്യ. അബൂദബി മോഡല്‍ സ്കൂള്‍ വിദ്യാർഥികളായ ശമ്മാസ്, അബ്ദുല്ല, ഫാത്തിമ എന്നിവര്‍ മക്കളാണ്. പരേതനായ കുഞ്ഞബ്ദുല്ല ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സമീറ, നസീമ, സുമയ്യ. കാല്‍നൂറ്റാണ്ടോളമായി അബൂദബി ബനിയാസില്‍ പ്രവാസജീവിതം നയിക്കുന്ന മഹമൂദ് ഹാജി സജീവ കെ.എം.സി.സി പ്രവര്‍ത്തകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.