കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
text_fieldsഷാര്‍ജ: കാഞ്ഞങ്ങാട് പുതിയകോട്ട ദുര്‍ഗ സ്കൂളിനടുത്ത് താമസിക്കുന്ന മുഹമ്മദ് റാഫി (റഫീഖ് 38)ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം ചൊവ്വാഴ്ച നിര്യാതനായി. കാഞ്ഞങ്ങാട് പുതിയകോട്ട നഗരസഭ സ്വതന്ത്ര കൗണ്‍സിലര്‍ പുതിയകോട്ടയിലെ റംഷീദിന്െറ സഹോദരനാണ്. ട്രാന്‍സ്പോര്‍ട്ടിങ് മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
10 വര്‍ഷമായി ഇവിടെ എത്തിയിട്ട്. ഒന്നര മാസം മുമ്പാണ് റാഫി നാട്ടില്‍ നിന്ന് അവധി കഴിെഞ്ഞത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് റാഫിയെ ഷാര്‍ജയിലുള്ള കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ച നാലര മണിയോടെ മരണപ്പെട്ടു. ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്കൂളിനടുത്ത് കച്ചവടം നടത്തുന്ന മുഹമ്മദ് കുഞ്ഞി-ആയിശ ദമ്പതികളുടെ മകനാണ്. മകള്‍: ഹിബ ഫാത്തിമ. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.