കരിപ്പൂർ വിമാനത്താവളത്തിലെ ഇന്ധന നികുതി : മലബാർ പ്രവാസി പ്രതിനിധികൾ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി
text_fieldsദുബൈ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, കേരളത്തിലെ മറ്റു വിമാനത്താവളങ്ങ ളെ അപേക്ഷിച്ചു ഇന്ധന നികുതിയിൽ വന്ന വിവേചനം ചൂണ്ടിക്കാട്ടി, മലബാർ പ്രവാസി പ്രതിനി ധികൾ കേരള ഗവൺമെൻറ് ചീഫ് സെക്രട്ടറി ടോം ജോസിന് നിവേദനം നൽകി. വിമാന ഇന്ധനത്തിെൻ റ വിൽപ്പന നികുതിയിനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ അന്തരം വന്നത്.
സ്വകാ ര്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു വിമാനത്താവളങ്ങൾക്ക് സർക്കാർ ഒരു ശതമാനം നികുതിയാക്കി കുറച്ചതാണ് പൊതുമേഖലയിലുള്ള കരിപ്പൂർ വിമാനത്താവളത്തിന് വിനയായത്. ഇതുമൂലം നഷ്ടത്തിെൻറ പേര് പറഞ്ഞു ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ കോഴിക്കോട്ടു നിന്നും നടത്തിയിരുന്ന ആഭ്യന്തര സർവീസുകൾ ഏറെയും പിൻവലിച്ചു. മലബാറിലെ ജനപ്രതിനിധികളും, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെൻറ് ഫോറം തുടങ്ങിയ സംഘടനകളും ഇതിനെതിരെ ശബ്ദം ഉയർത്തിയതോടെ കരിപ്പൂരിലുണ്ടായിരുന്ന ഇന്ധന നികുതി 26 ശതമാനത്തിൽ നിന്നും, അഞ്ചായി കുറച്ചു.
എന്നാൽ, ഇപ്പോഴും വിമാനക്കമ്പനികൾ കോഴിക്കോട്ടേക്കു വരുന്നില്ല. വളരെ കാലത്തേ മുറവിളികൾക്കൊടുവിലാണ്, സാങ്കേതിക കാര്യങ്ങളുടെ പേരിൽ നിർത്തലാക്കിയിരുന്ന വലിയ വിമാനങ്ങളുടെ സർവീസിന് കരിപ്പൂരിൽ വീണ്ടും തുടങ്ങിയത്. സൗദി എയർലൈൻസ് മാത്രമാണ് ഇവിടെ തിരിച്ചെത്തിയത്. സർവീസ് നിർത്തലാക്കിയ എമിറേറ്റ്സ് തുടങ്ങിയ മറ്റു അന്താരാഷ്ട്ര വിമാനക്കമ്പനികളുടെയും വലിയ വിമാനങ്ങളുടെ തിരിച്ചു വരവിനായി പ്രവാസി യാത്രക്കാരും, സംഘടനകളും കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ്, ഇന്ധന നികുതിയിലെ വൈരുധ്യം കീറാമുട്ടിയായത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണു കരിപ്പൂരിൽ ഇപ്പോഴുള്ളത്. യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ചു നിർമിച്ച പുതിയ അന്താരാഷ്ട്ര ടെർമിനലിെൻറ ഉദ്ഘാടനം ഈ മാസം 22 നു നടക്കാനിരിക്കുകയുമാണ്.
നികുതി നിരക്ക് ഏകീകരിച്ച് സ്വകാര്യ വിമാനത്താവളങ്ങൾക്കു നൽകിയ ആനുകൂല്യം, കരിപ്പൂരിനും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്ന നിവേദനവും പ്രതിനിധി സംഘം ചീഫ് സെക്രട്ടറിക്കു കൈമാറി. നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുമെന്നും, പ്രശ്നം മന്ത്രി സഭയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ചീഫ് സെക്രട്ടറി ഉറപ്പുനൽകിയതായി പ്രതിനിധികൾ അറിയിച്ചു. അഷ്റഫ് താമരശ്ശേരി, പി.കെ. അൻവർ നഹ, അഡ്വ.മുഹമ്മദ് സാജിദ്, മുഹമ്മദ് പാറക്കടവ്, ബഷീർ മേപ്പയൂർ എന്നിവരടങ്ങുന്ന സംഘമാണ് ചീഫ് സെക്രട്ടറിയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.