അബൂദബിയിൽ കാസർകോടിനെ അടയാളപ്പെടുത്തി 'കുർത്തം'
text_fieldsഅബൂദബി: അബൂദബിയിലെ കാസർകോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനിയുടെ അഞ്ചുവർഷത്തെ പ്രയാണത്തിന്റെ അടയാളമായി 'കുർത്തം' മാഗസിൻ പ്രകാശനം ചെയ്തു. പരിചയം, അടയാളപ്പെടുത്തൽ എന്നൊക്കെ അർഥം വരുന്ന കാസർകോടൻ പ്രയോഗമാണ് 'കുർത്തം'.
ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ഡി. നടരാജൻ പ്രകാശനം നിർവഹിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ സാദിഖ് കാവിൽ ആദ്യപ്രതി ഏറ്റുവാങ്ങി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാർ, അബൂദബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, അബൂദബി ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹിദായത്തുല്ല, അഹല്യ ഹോസ്പിറ്റൽ ഗ്രൂപ് എം.ഡി ഓഫിസ് മാനേജർ സൂരജ് പ്രഭാകരൻ, പയസ്വിനി രക്ഷാധികാരികളായ ജയകുമാർ പെരിയ, വേണുഗോപാലൻ നമ്പ്യാർ, ഫിനാൻസ് കൺവീനർ സുനിൽ പാടി, മുൻ സെക്രട്ടറി വിശ്വംഭരൻ കാമലോൻ, അബൂദബി സാംസ്കാരിക വേദി പ്രസിഡന്റ് അനൂപ് നമ്പ്യാർ, ജ്വാല ഷാർജ പ്രസിഡന്റ് ശ്രീജിത്ത് ബേത്തൂർ, പയസ്വിനി കളിപ്പന്തൽ കോഓഡിനേറ്റർ ദീപ ജയകുമാർ, മാഗസിൻ ചീഫ് എഡിറ്റർ ശ്രീജിത്ത് കുറ്റിക്കോൽ എന്നിവർ സംസാരിച്ചു. പയസ്വിനി പ്രസിഡന്റ് ടി.വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പയസ്വിനി സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. ചിത്ര ശ്രീവത്സൻ അവതാരകയായിരുന്നു.
മാഗസിൻ അവലോകന യോഗത്തിൽ ശ്രീവത്സൻ, വാരിജാക്ഷൻ, വിപിൻരാജ്, ഹരീഷ് പ്രസാദ് തായന്നൂർ, രമേശ് ദേവരാഗം, ഹരീഷ് ആയംപാറ, അശ്വതി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പയസ്വിനി സ്പോർട്സ് ടീം നടത്തിയ വെയ്റ്റ് ലോസ് ഗെയ്ൻ മത്സരത്തിലെയും ഐ.പി.എൽ പ്രവചന മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.