കാസർകോടിന്റെ ആഘോഷമായി കാസ്രോഡ് ഫെസ്റ്റ്
text_fieldsഷാർജ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ഗ്ലോബൽ കാസർക്കോടിയൻ പുരസ്ക്കാരം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയിൽനിന്ന് അബ്ദുൽ ഖാദർ മുഹമ്മദ് തെരുവത്തിന് വേണ്ടി മകൻ അബ്ദുൽ വഹാബ് ഏറ്റുവാങ്ങുന്നു
ഷാർജ: ഷാർജ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാസ്രോഡ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. നാലു ദിവസങ്ങളിലായി നടന്ന വ്യത്യസ്ത പരിപാടികളിൽ നൂറുകണക്കിന് കാസർകോട്ടുകാർ പങ്കെടുത്തു.
പൊതുസമ്മേളനം മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കാസർകോടിയൻ പുരസ്കാരം കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ഡയറക്ടറും കാസർകോട് തെരുവത്ത് സ്വദേശിയുമായ അബ്ദുൽ ഖാദർ മുഹമ്മദ് തെരുവത്തിന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ സമ്മാനിച്ചു. കാസർകോട് ജില്ലക്ക് അഭിമാനകരമാംവിധം വ്യത്യസ്ത മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ഹൃദ്രോഗ വിദഗ്ധൻ ഡോ. മൂസക്കുഞ്ഞി, അബ്ദുൽ ലത്തീഫ് ഉപ്പള എന്നിവർക്ക് ചെർക്കളം അബ്ദുല്ല, കെ.എസ്. അബ്ദുല്ല സ്മാരക പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹമീദലി ഷംനാട് മെമ്മോറിയൽ അവാർഡ് അക്കര ഫൗണ്ടേഷൻ സെൻറർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന് വേണ്ടി ഡയറക്ടർ ഫിൻസർ അക്കര അബ്ദുൽ അസീസ് ഹാജി ഏറ്റുവാങ്ങി. കാസർകോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഷാർജ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് ജമാൽ ബൈത്താൻ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെ.എം.സി.സി യു.എ.ഇ കാസർകോട് ജില്ല കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ യഹ് യ തളങ്കര, അഷ്റഫ് എടനീർ, കെ.ഇ.എ. ബക്കർ, കെ. ശംസുദ്ദീൻ, പി.ബി. ഷഫീഖ് എന്നിവർ സംസാരിച്ചു. ഇബ്രാഹീം എളേറ്റിൽ, അബ്ദുല്ല ചേലേരി, മുജീബ് തൃക്കണ്ണാപുരം, കെ.എസ്. അൻവർ സാദാത്ത്, സാദിഖ് പാക്യാര, ഹംസ തൊട്ടി, കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ, അബ്ദുല്ല മല്ലച്ചേരി, സകീർ കുമ്പള, ശാഫി ആലക്കോട് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.