Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ പൗരത്വം നൽകി...

യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ള നിര്യാതനായി

text_fields
bookmark_border
യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ള നിര്യാതനായി
cancel
camera_alt

കാസിം പിള്ള

ദുബൈ: 56വർഷം ദുബൈ കസ്റ്റംസിൽ പ്രവർത്തിച്ച തിരുവനന്തപുരം ചിറയിൻകീഴ്​ പെരുങുഴി സ്വദേശിയായിരുന്ന കാസിം പിള്ള(81) ദുബൈ സിലിക്കൺ ഒയാസിസിലെ വസതിയിൽ നിര്യാതനായി. 1963ൽ ദുബൈയിൽ കപ്പലിറങ്ങിയ കാസിംപിള്ള 14മാസം ബ്രിട്ടീഷ്​ ഏജൻസിയിൽ ജോലി ചെയ്തശേഷമാണ്​ ദുബൈ കസ്റ്റംസിൽ ​ജീവനക്കാരനായത്​. പിന്നീട്​ ദുബൈ കസ്റ്റംസ്​ ആൻഡ്​ പോർട്​സിന്‍റെ വിവിധ ചുമതലകളിൽ സേവനമനുഷ്ടിച്ചു.

കാസിം പിള്ള ദുബൈയിൽ വന്നിറങ്ങിയ കാലത്തെ പാസ്​പോർട്ട്​

വകുപ്പിന്‍റെ വളർച്ചക്ക്​ വലിയ സംഭാവനകളർപ്പിച്ച അദ്ദേഹത്തിന്​ അന്തരിച്ച മുൻ ദുബൈ ഭരണാധികാരി ശൈഖ്​ റാശിദ്​ ബിൻ സഈദ്​ ആൽ മക്​തൂമുമായി അടുത്ത ബന്ധം തന്നെയുണ്ടായിരുന്നു. തുറമുഖങ്ങൾ എമിറേറ്റിന്‍റെ പ്രധാന വരുമാന സ്രോതസായിരുന്ന ആദ്യ കാലങ്ങളിൽ വളരെ ആത്മാർഥമായി കസ്റ്റംസ്​ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതാണ്​ ഭരണാധികാരികളുമായി മികച്ച ബന്ധത്തിന്​ കാരണമായത്​. ആദ്യകാല പ്രവാസിയായ അദ്ദേഹം മലയാളികളടക്കമുള്ളവർക്ക്​ ഏറെ സഹായങ്ങൾ ചെയ്തിട്ടുണ്ട്​. ദുബൈ കസ്റ്റംസിൽ 56വർഷം പ്രവർത്തിച്ച അദ്ദേഹത്തിന്​ 2008ൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ നിർദേശപ്രകാരമാണ്​ യു.എ.ഇ പൗരത്വം ലഭിച്ചത്​.

കസ്റ്റംസിൽ നിന്ന്​ വരിമിച്ച ശേഷം സർവീസിലേക്ക്​ തിരിച്ചുവിളിച്ച്​ കാസിം പിള്ളയുടെ സേവനം അധികൃതർ വീണ്ടും ഉപയോഗ​പ്പെടുത്തിയിരുന്നു. പരേതരായ എൻ. ഇസ്മായിൽ പിള്ള, ഹാജറ ബീവി ദമ്പതികളുടെ മകനാണ്​. ഭാര്യ: സാലിഹത്ത്​ കാസിം. മക്കൾ: ഡോ. സുഹൈൽ(യു.എസ്​), സൈമ കാസിം (ന്യൂസീലൻഡ്), സൈറ കാസിം(ഇന്തോനേഷ്യ). സിനിതാരം പ്രേം നസീറിന്‍റെ പേരക്കുട്ടിയായ ​രേഷ്മ സുഹൈൽ മരുമകളാണ്​. ഖബറടക്കം ശനിയാഴ്ച അസ്​ർ നമസ്കാരാനന്തരം അൽഖൂസ്​ ഖബർസ്ഥാനിൽ നടക്കുമെന്ന്​ ദുബൈയിലുള്ള ​സഹോദരൻ സലീം ഇസ്മായിൽ ‘ഗൾഫ്​ മാധ്യമ’ത്തെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae death
News Summary - Kasim Pillai, a Malayali who was honored with UAE citizenship, has passed away
Next Story