കത്രീന കൈഫ് ഇത്തിഹാദ് ബ്രാൻഡ് അംബാസഡർ
text_fieldsദുബൈ: അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫ് കരാറൊപ്പിട്ടു. ചൊവ്വാഴ്ച പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെയും കത്രീന ഇത്തിഹാദിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു. വീണ്ടും അവരുമായി ധാരണയിലെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തിഹാദിന്റെയും കത്രീനയുടെയും വിവിധ പ്രമോഷനൽ വിഡിയോകൾ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇന്ത്യയിലേക്കും യു.കെ, യു.എസ്.എ, കാനഡ എന്നിവിടങ്ങളിലേക്കും സർവിസുകൾ കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് ഇവരെ അംബാസഡറായി നിയമിച്ചത്. സഹകരണത്തിന്റെ ഭാഗമായി ഇത്തിഹാദിന്റെ യാത്രാസൗകര്യങ്ങൾ, സേവന നിലവാരം, ആഗോള കണക്ടിവിറ്റി എന്നിവ ഉയർത്തിക്കാട്ടുന്ന പ്രചാരണ വിഡിയോകളുടെ പരമ്പരയിൽ കത്രീന അഭിനയിക്കും.
ഇന്ത്യൻവിപണിയിൽ ഇത്തിഹാദിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.