കെ.സി.സി പ്രാര്‍ഥന ചടങ്ങ്
text_fieldsറാസല്‍ഖൈമ: വലിയ നോമ്പിനോടനുബന്ധിച്ച് നോമ്പ് നമസ്കാരവും വചന ശുശ്രൂഷയും നടത്തി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് റാക് സോണ്‍ (കെ.സി.സി). റാക് അല്‍ നഖീല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് മഞ്ജുനാഥ് സുന്ദര്‍, ഫാ. ജോയ് മേനാച്ചേരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സോണല്‍ ഭാരവാഹികളായ ഡോ. തോമസ് ചെറിയാന്, സുനില്‍ കെ. ചാക്കോ, ഡെജി പൗലോസ്, കമീഷന് അംഗങ്ങളായ ഗീവര്‍ഗീസ് ടി.സാം, സജി വര്‍ഗീസ്, അജി സഖറിയ, ആനി ഫിലിപ്പ്, മോന്‍സി ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി. കെ.സി.സി സോണല്‍ പ്രസിഡന്റ് ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് സ്വാഗതവും സെക്രട്ടറി ഷാജി തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.