കെ.സി.സി സോണൽ ജനറൽ മീറ്റിങ്
text_fieldsകേരള കൗൺസിൽ ഓഫ് ചർച്ചസ് റാസൽഖൈമ സോൺ ജനറൽ മീറ്റിങ്ങിൽ അലക്സിയോസ് മാർ യൗസിയോബിയോസ്
മുഖ്യപ്രഭാഷണം നടത്തുന്നു
റാസൽഖൈമ: കെ.സി.സി സോണൽ ജനറൽ മീറ്റിങ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ചേർന്നു. സോണൽ പ്രസിഡന്റ് സിറിൽ വർഗീസ് വടക്കടത്ത് അധ്യക്ഷനായ യോഗത്തിൽ കെ.സി.സി കേരള ഘടകം പ്രസിഡന്റ് അലക്സിയോസ് മാർ യൗസെബിയോസ് മുഖ്യാതിഥിയായി.
സാമൂഹിക പ്രശ്നങ്ങളിൽ കെ.സി.സി ക്രിയാത്മകമായി ഇടപെടുകയും ഗൗരവം അധികാരികളിൽ എത്തിക്കുന്നതിലും ആവശ്യമായ പരിഹാരങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിലും വലിയ പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോണൽ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും കറന്റ് അഫയേഴ്സ് കമീഷൻ ചെയർമാൻ ജെറി ജോൺ നന്ദിയും അറിയിച്ചു. ട്രഷറർ ഡെജി പൗലോസ്, ഭാരവാഹികളായ എബി ആനിക്കാട്, ആനി ഫിലിപ്പ്, സജി വർഗീസ് എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.