കീം: അൽഐനിന് അഭിമാനമായി അതുൽ അഖിലേഷ്
text_fieldsഅൽഐൻ: കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ കാസർകോട് ജില്ലയിൽ ഒന്നാം റാങ്ക് നേടിയ അതുൽ അഖിലേഷ് കാസർകോടിനൊപ്പം അൽഐനിനും അഭിമാനമായി മാറി. സംസ്ഥാന തലത്തിൽ 252ാം റാങ്കോടെയാണ് അതുൽ ഈ നേട്ടം കൈവരിച്ചത്. 600ൽ 525 മാർക്ക് നേടിയാണ് അതുൽ മികവ് തെളിയിച്ചത്.
കെ.ജി ക്ലാസ് മുതൽ 12ാം ക്ലാസ് വരെ അൽഐൻ ഇന്ത്യൻ സ്കൂളിൽ പഠിച്ച അതുൽ എൻട്രൻസ് കോച്ചിങ്ങിന് പോകാതെ സ്വയം പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 2016ൽ യു.എ.ഇയുടെ ശൈഖ് ഹംദാൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും കഴിവ് തെളിയിച്ച അതുൽ നൃത്തം, ഫുട്ബാൾ, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിലും മികവുപുലർത്തുന്നുണ്ട്. സ്കൂൾ പഠനകാലത്ത് ഹെഡ് ബോയിയുമായിരുന്നു. റാങ്ക് കരസ്ഥമാക്കിയതിൽ അതിയായ സന്തോഷമുണ്ടെന്നും കെമിക്കൽ എൻജിനീയറിങ്ങിൽ ഗവേഷണ ബിരുദം (ഡോക്ടറേറ്റ്) നേടണമെന്നാണ് ആഗ്രഹമെന്നും അതുൽ പറഞ്ഞു.
കാസർകോട് ഉദുമ സ്വദേശിയും ഹൈദർ വളപ്പ് കുടുംബാംഗവും അൽഐനിൽ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായി ജോലി ചെയ്യുന്ന അഖിലേഷിെൻറയും ഇന്ത്യൻ സ്കൂൾ അധ്യാപികയായ റീന അഖിലേഷിെൻറയും മകനാണ്.
അൽ ഐൻ ഇന്ത്യൻ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി അമൽ അഖിലേഷ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.